ETV Bharat / state

ശ്രീകാര്യത്ത് മരിച്ച യുവാവിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു - news Malayalam

ഷൈജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ തലേ ദിവസം വൈകിട്ട് 5.34ന് ഉള്ള ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.

തിരുവനന്തപുരം  സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു  ശ്രീകാര്യം കൊലപാതകം  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വർക്കല സ്വദേശി  latest news updates Malayalam  news Malayalam  Crime news updates
ശ്രീകാര്യത്ത് മരിച്ച യുവാവിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു
author img

By

Published : Jun 21, 2020, 4:56 PM IST

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വർക്കല സ്വദേശി ഷൈജു നടന്നു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ ശ്രീകാര്യം പൊലീസിന് ലഭിച്ചു. ഷൈജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കെട്ടിടത്തിന്‍റെ എതിർവശത്തുള്ള കെട്ടിടത്തിലെ സിസി ടിവി ദൃശ്യങ്ങളിൽ ഷൈജു ഒറ്റക്ക് നടന്ന് പോകുന്നതായാണ് കാണുന്നത്. ഷൈജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ തലേ ദിവസം വൈകിട്ട് 5.34ന് ഉള്ള ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.

ശ്രീകാര്യത്ത് മരിച്ച യുവാവിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു

ഷൈജു ഇവിടെ എങ്ങനെ എത്തി എന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ടെങ്കിലും മറ്റാരും കൂടെ ഇല്ലാത്തതിനാൽ ആത്മഹത്യ ആകാനാണ് സാധ്യത എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും കിട്ടിയതിന് ശേഷമെ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുവെന്ന് ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് പറഞ്ഞു.

ഈ മാസം 15നാണ് വർക്കല സ്വദേശിയായ ഷൈജുവിനെ ശ്രീകാര്യത്തെ സ്വകാര്യ കെട്ടിടത്തിന് പുറക് വശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളുടെയും രക്തക്കറകളുടെയും അടിസ്ഥാനത്തിൽ മരണം കൊലപാതകമാകമെന്ന് പൊലീസ് സംശയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.