തിരുവനന്തപുരം : വാഹനമോടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണിൽ സംസാരിച്ചാലും ഇനി പിടിവീഴും. തെളിവ് സഹിതം ആർടിഒയ്ക്ക് റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമാണ് തീരുമാനം.
ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ ഇതുവരെ നടപടിയെടുത്തിരുന്നുളളൂ. ഫോൺ ഉപയോഗം മൂലം അപകടനിരക്ക് കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.
Also Read: കൊച്ചി മെട്രോ വ്യാഴാഴ്‌ച മുതൽ ; സര്‍വീസ് 53 ദിവസത്തിന് ശേഷം
വാഹനമോടിക്കുന്നതിനിടെ മൊബൈലിൽ സംസാരിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടായതോടെയാണ് പലരും ഫോൺ ബ്ലൂടൂത്ത് സ്‌പീക്കറുമായി ബന്ധിപ്പിച്ചുള്ള സംസാരം ശീലമാക്കിയത്. ഇതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിയമം കടുപ്പിക്കാൻ ധാരണയായത്.
Also Read: 'കുതിരകൾക്ക് വിട, എഞ്ചിന്‍ സിംപിളാണ്, പവര്‍ഫുളാണ്'; കാറിന്‍റെ ആദ്യ പരസ്യത്തിന് 123 ആണ്ട്
ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംസാരം അനുവദനീയമായിരുന്നില്ലെങ്കിലും നടപടിയെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതുവരെ കർശനമാക്കിയിരുന്നില്ല.
ഡ്രൈവറുടെ ശ്രദ്ധ മാറാൻ കാരണമാകുന്ന എന്തും അപകടത്തിന് വഴിയൊരുക്കുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.