ETV Bharat / state

എടിഎം കൗണ്ടറിലേക്ക് പാഞ്ഞെത്തി; ഗ്ലാസ്‌ ഡോര്‍ തകര്‍ത്ത് അകത്തേക്ക്, കാട്ടുപന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്: വീഡിയോ - WILD BOAR ATM ATTACK KOTTAYAM

കോട്ടയത്ത് കാട്ടുപന്നി എടിഎം തകര്‍ത്തു. മധ്യവയസ്‌കന് പരിക്കേറ്റു.

WILD BOAR Attack ATM Counter  MALAYALAM LATEST NEWS  WILD BOAR ATTACK KERALA  എടിഎമ്മില്‍ കാട്ടുപന്നി ആക്രമണം
Wild Boar Attacked ATM (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 11:16 AM IST

കോട്ടയം: എരുമേലിയിൽ എടിഎം കൗണ്ടറിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി ഗ്ലാസ് ഡോര്‍ തകർത്ത് അകത്ത് കയറി. എടിഎമ്മില്‍ നിന്നും പണമെടുക്കാനെത്തിയ മധ്യവയസ്‌കന് പരിക്ക്. മുക്കുട സ്വദേശി ഗോപാലനാണ് പരിക്കേറ്റത്. ഇന്നലെ (നവംബര്‍ 12) രാവിലെ എരുമേലി ബസ് സ്റ്റാന്‍റിന് സമീപം പ്രവർത്തിക്കുന്ന എസ്ഐബിയുടെ കൗണ്ടറിലാണ് സംഭവം.

ഗോപാലൻ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനിടെയാണ് കാട്ടുപന്നി കൗണ്ടറിലേക്ക് ഓടി എത്തിയത്. വലിയ ഗ്ലാസ് ഡോർ തകർത്ത് പന്നി അകത്ത് പ്രവേശിച്ചതോടെ ഭയന്നുപോയ ഗോപാലൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പൊട്ടിയ ഗ്ലാസ് കാലിൽ കൊണ്ടാണ് ഗോപാലന് പരിക്കേറ്റത്.

എടിഎംകൗണ്ടറിലേക്ക് പാഞ്ഞെത്തുന്ന കാട്ടുപന്നിയുടെ ദൃശ്യം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗ്ലാസ് ഡോർ പൊട്ടി തലയിൽ വീഴാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. സംഭവത്തിന് പിന്നാലെ ഗോപാലൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.

Also Read: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.