ETV Bharat / state

വെള്ളക്കരം വർധിപ്പിക്കൽ: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്‌പീക്കറുടെ റൂളിങ് - സ്‌പീക്കർ എ എന്‍ ഷംസീറിന്‍റെ റൂളിങ്

സഭ നടന്നുകൊണ്ടിരിക്കെ സഭയ്‌ക്ക് പുറത്ത് വെള്ളക്കരം കൂട്ടിയതുമായി ബന്ധപ്പെട്ട് എ പി അനില്‍കുമാറിന്‍റെ ക്രമപ്രശ്‌നത്തിലാണ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്‌പീക്കറുടെ റൂളിങ്.

speaker ruling against roshi augustin  roshi augustin on water tax hike  speaker ruling roshi augustin  roshi augustin  മന്ത്രി റോഷി അഗസ്റ്റിൻ  റോഷി അഗസ്റ്റിനെതിരെ സ്‌പീക്കറുടെ റൂളിങ്  സ്‌പീക്കറുടെ റൂളിങ്  വെള്ളക്കര വര്‍ധനവ്  വെള്ളക്കര വര്‍ധനവിൽ സ്‌പീക്കറുടെ റൂളിങ്  വെള്ളക്കര വര്‍ധനവ് നിയമസഭയില്‍  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  സ്‌പീക്കർ എ എന്‍ ഷംസീർ  സ്‌പീക്കർ എ എന്‍ ഷംസീറിന്‍റെ റൂളിങ്  നിയമസഭ സമ്മേളനം
മന്ത്രി റോഷി അഗസ്റ്റിൻ
author img

By

Published : Feb 7, 2023, 2:00 PM IST

Updated : Feb 7, 2023, 3:26 PM IST

വെള്ളക്കരം വർധിപ്പിക്കൽ: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: വെള്ളക്കര വര്‍ധനവ് നിയമസഭയില്‍ പ്രഖ്യാപിക്കാതിരുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്‌പീക്കർ എ എന്‍ ഷംസീറിന്‍റെ റൂളിങ്. നിയമസഭ സമ്മേളനം ചേരുന്നതിനിടെ വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് നിയമസഭയിലെ കീഴ്‌വഴക്കങ്ങള്‍ക്കും സ്‌പീക്കര്‍മാരുടെ മുന്‍ റൂളിങ്ങുകള്‍ക്കും എതിരാണെന്ന് സ്‌പീക്കര്‍ വിമര്‍ശിച്ചു. ഇത് സംബന്ധിച്ച് പ്രതിപക്ഷത്തു നിന്നും എ പി അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിനു മേലാണ് സ്‌പീക്കറുടെ റൂളിങ്.

നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമ്പോള്‍ സഭ സമ്മേളനത്തിലാണെങ്കില്‍ അക്കാര്യം സഭയില്‍ത്തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കമെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി. ഇത് ലംഘിക്കപ്പെട്ടപ്പോഴൊക്കെ മുന്‍കാലങ്ങളില്‍ ഇതുസംബന്ധിച്ച് വ്യക്തമായ റൂളിങ്ങുകള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങള്‍ നിയമസഭ സമ്മേളന കാലയളവില്‍ സഭയില്‍ത്തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് ഉത്തമമായ മാതൃക.

ഇക്കാര്യം നിരവധി റൂളിങ്ങുകളില്‍ ഊന്നി പറഞ്ഞിട്ടുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്തെ വെള്ളക്കര നിരക്ക് വര്‍ധിപ്പിക്കുന്നത്. ഔദ്യോഗിക തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും ഭരണപരമായ ഒരു നടപടിയാണ്. എന്നാല്‍, സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു തീരുമാനം നിയമസഭ ചേരുന്ന സമയത്ത് സഭയില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായ ഒരു മാതൃകയായേനെ. ഭാവിയില്‍ ബന്ധപ്പെട്ട എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌പീക്കര്‍ റൂളിങ്ങില്‍ വ്യക്തമാക്കി.

വെള്ളക്കരം വര്‍ധിപ്പിച്ചതു പോലുള്ള തീരുമാനങ്ങള്‍ സഭയുടെ സമ്മേളന കാലയളവിലാണെങ്കില്‍ സഭയില്‍ പ്രഖ്യാപിക്കണമെന്ന കീഴ്‌വഴക്കവും റൂളിങ്ങുകളും പാലിക്കാത്തത് ഉചിതമായ നടപടിയല്ലെന്നായിരുന്നു അനില്‍കുമാര്‍ ക്രമപ്രശ്‌നത്തിലൂടെ ഉന്നയിച്ചത്. നിയമസഭയെ അനാദരിക്കുന്നതാണ് മന്ത്രിയുടെ നടപടിയെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചത് സംബന്ധിച്ച തീരുമാനം ഭരണപരമായ ഒട്ടേറെ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടതിന്‍റെ തുടര്‍ച്ചയായി എടുത്തിട്ടുള്ളതാണെന്നും അതിനാല്‍ അത് നയപരമായി തീരുമാനത്തിന്‍റെ ഭാഗമല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വിശദീകരിച്ചു. അതിനാലാണ് സഭയില്‍ അത് പ്രത്യേകമായി പ്രഖ്യാപിക്കാതിരുന്നത്. സഭയോട് അനാദരവ് കാണിച്ചിട്ടില്ലെന്നുമായിരുന്നു ക്രമപ്രശ്‌നത്തിന് മന്ത്രി മറുപടി നല്‍കിയത്.

Last Updated : Feb 7, 2023, 3:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.