തിരുവനന്തപുരം: പ്രതിപക്ഷത്തെ തടസപ്പെടുത്തിയിട്ടില്ലെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. നിയമസഭയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പറയാനുള്ളത് പറയാൻ അവസരം കൊടുക്കുകയാണ് ചെയ്യുന്നത്. ചർച്ചയിൽ എല്ലാവരും സമയം കൂടുതൽ എടുത്തു. നിശ്ചയിച്ചതിലും ഒന്നര മണിക്കൂറോളം അധികം സമയം ചർച്ച നീണ്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ച സമയത്തിൻ്റെ മൂന്നിരട്ടി എടുത്തു. വിശ്വാസം നഷ്ടപ്പെട്ടു എന്ന വിഷയം ഉയർന്നു വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് സ്വഭാവികമായും സർക്കാരിന് വിശ്വാസം ആർജ്ജിക്കാൻ സമൂഹത്തോടും സഭയോടും പറയേണ്ട കാര്യങ്ങൾ പറയേണ്ടതായി വരും. അതിൽ ഇടപെടാൻ കഴിയില്ലെന്നും സ്‌പീക്കർ പറഞ്ഞു. സ്‌പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം ദൗർഭാഗ്യകരം. ചരിത്രത്തിൽ ഇല്ലാത്ത സംഭവമെന്നും സ്‌പീക്കർ പ്രതികരിച്ചു.
സഭയില്‍ ഇരുപക്ഷത്തിനും അവസരം നല്‍കിയിരുന്നുവെന്ന് സ്‌പീക്കര്‍; പ്രതിപക്ഷ ആരോപണം തള്ളി
സ്‌പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം ദൗർഭാഗ്യകരം. ചരിത്രത്തിൽ ഇല്ലാത്ത സംഭവമെന്നും സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍