ETV Bharat / state

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ നിർഭാഗ്യകരമെന്ന് പി. ശ്രീരാമകൃഷ്‌ണൻ - secratariate issu

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു

പി. ശ്രീരാമകൃഷ്‌ണൻ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ramesh chennithala  speaker p sreeramakrishnan  secratariate issu  നിയമസഭാ സെക്രട്ടേറിയറ്റ്
പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ നിർഭാഗ്യകരമെന്ന് പി. ശ്രീരാമകൃഷ്‌ണൻ
author img

By

Published : Dec 10, 2020, 4:38 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നൽകി നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. സെക്രട്ടേറിയറ്റിന്‍റെ പ്രവർത്തനം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ നിർഭാഗ്യകരമാണെന്ന് സ്‌പീക്കർ പറഞ്ഞു. ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണ്. സ്‌പീക്കർ വിമർശനങ്ങൾക്ക് വിധേയനാകാത്ത വിശുദ്ധ പശുവാണെന്ന് അഭിപ്രായമില്ല. എന്നാൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

കേരള നിയമസഭയുടെ പ്രവർത്തനങ്ങളെ ദേശീയതലത്തിൽ തന്നെ മതിപ്പോടെയാണ് കാണുന്നത്. നിയമസഭയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ശങ്കരനാരായണൻ തമ്പി ഹാൾ പുതുക്കിപ്പണിതത് അസറ്റാണ്. മെമ്പേഴ്‌സ് ലോഞ്ച് അന്താരാഷ്‌ട്ര നിലവാരമുള്ളതാക്കാൻ 16 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രത്യേക സമിതിയുടെ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്. നവീകരണത്തിന് ചെലവായത് ഒമ്പത് കോടി മാത്രമാണ്. പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിക്ക് കരാർ നൽകിയത്. സഭാ ടിവി ധൂർത്തല്ല. സഭാ ടിവിയിൽ സ്ഥിരനിയമനങ്ങൾ ഉണ്ടായിട്ടില്ല. സഭാ ടിവിയുടെ ചീഫ് കൺസൾട്ടന്‍റിന്‍റേത് സൗജന്യ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്തിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. പ്രതികളുമായി ഒന്നിച്ച് യാത്ര നടത്തിയിട്ടില്ല. വിദേശത്ത് കണ്ടുമുട്ടിയിട്ടില്ല. സ്വപ്‌നയുമായി സൗഹൃദമുണ്ട്. എന്നാൽ സ്വപ്‌നയുടെ ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നു. സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ് വിദേശ യാത്രകൾ പലതും നടത്തിയത്. കുടുംബാംഗങ്ങൾ വിദേശത്താണ്. ബന്ധപ്പെട്ടവരെ അറിയിച്ച് തന്നെയാണ് യാത്രകൾ നടത്തിയിട്ടുള്ളത്. താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും പിന്നെയെന്തിന് രാജിവയ്‌ക്കണമെന്നും സ്‌പീക്കർ ചോദിച്ചു. തനിക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളിൽ നിയമ നടപടി ആലോചിക്കുമെന്നും സ്‌പീക്കർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.