ETV Bharat / state

SPC Program Facing Crisis : വിദ്യാലയങ്ങളിൽ കിതച്ച് എസ്‌പിസി ; സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി ചുമതലയുള്ള അധ്യാപകരും - എൻസിസി പദ്ധതി

SPC in charge teachers financial crisis : ഒരു വിദ്യാർഥിക്ക് നിശ്ചയിച്ചിരിക്കുന്നത് 15 രൂപയാണ്. 60,000 രൂപ റിഫ്രഷ്മെന്‍റ് ഫണ്ടിനും 88,000 രൂപ യൂണിഫോമിനും ആണ് സർക്കാർ നൽകുക. ഇതിൽ യൂണിഫോമിന്‍റെ പൈസ മാത്രമാണ് പൂർണമായും നൽകിയിട്ടുള്ളു.

SPC Program Facing Crisis  SPC in charge teachers facing financial shortage  SPC in charge teachers financial crisis  എസ്‌പിസി  SPC  SPC Program  എൻസിസി പദ്ധതി  കമ്മ്യൂണിറ്റി പൊലീസ് ഓഫിസർ
SPC Program Facing Crisis
author img

By ETV Bharat Kerala Team

Published : Sep 17, 2023, 2:53 PM IST

സര്‍ക്കാരില്‍ നിന്നുള്ള പണം നിന്നു, എസ്‌പിസി പദ്ധതി പ്രതിസന്ധിയില്‍

തിരുവനന്തപുരം : ഉച്ച ഭക്ഷണ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് സംസ്ഥാനത്തെ പ്രധാനധ്യാപകർ വലയുമ്പോൾ ഒപ്പം ദുരിതം വഹിക്കുകയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ചുമതല വഹിക്കുന്ന അധ്യാപകരും (SPC in charge teachers facing financial shortage). രാജ്യത്തിന് മുന്നിൽ തന്നെ അഭിമാനമായി വിദ്യാർഥികളിൽ പൗരബോധവും മറ്റും വളർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായി കൊണ്ടുവന്ന പദ്ധതിയാണ് ഇപ്പോൾ ദുരിതക്കയമായി തുടരുന്നത്. പല സ്‌കൂളുകളിലും എൻസിസി പദ്ധതി ഫണ്ടിങ് ലഭ്യതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴാണ് മുൻ വർഷത്തേതിന്‍റെയടക്കം വലിയൊരു തുക കുടിശികയോടെ എസ്‌പിസി ചുമതലയുള്ള കമ്മ്യൂണിറ്റി പൊലീസ് ഓഫിസർ അധ്യാപകർ വലയുന്നത്.

എട്ട്, ഒൻപത് ക്ലാസുകളിൽ നിന്നായി 88 വിദ്യാർഥികളാണ് ഒരു എസ്‌പിസി ബാച്ചിൽ ഉണ്ടാവുക. നിലവിൽ സംസ്ഥാനത്തെ ആയിരത്തിലേറെ സ്‌കൂളുകളിൽ എസ്‌പിസി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇവരുടെ ഭക്ഷണത്തിനും മറ്റുമായുള്ള റിഫ്രഷ്മെന്‍റ് ഫണ്ടാണ് സർക്കാർ നൽകാനുള്ളത്. പരേഡുകൾക്ക് ശേഷം വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിനും മറ്റുമുള്ള ചെലവാണിത്. എന്നാൽ ഇപ്പോൾ ഈ ചെലവ് മുഴുവൻ വഹിക്കുന്നത് അധ്യാപകരും സ്‌കൂളും ചേർന്നാണ്.

വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാനാണ് സർക്കാർ നിർദേശം ഇതിനായി. ഒരു വിദ്യാർഥിക്ക് 15 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇങ്ങനെ 60,000 രൂപ റിഫ്രഷ്മെന്‍റ് ഫണ്ടിനും 88,000 രൂപ യൂണിഫോമിനും ആയാണ് സർക്കാർ നൽകുക. ഇതിൽ യൂണിഫോമിന്‍റെ പൈസ മാത്രമേ പൂർണമായും നൽകിയിട്ടുള്ളു. റിഫ്രഷ്മെന്‍റ് ഇനത്തിൽ മുൻ അക്കാദമിക വർഷത്തെ മുപ്പതിനായിരം രൂപയും ഈ വർഷത്തെ മൂന്ന് മാസത്തെയും ഫണ്ട്‌ കുടിശികയാണ്. കൂടാതെ കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാർക്കുള്ള പ്രതിമാസ ഓണറേറിയമായ 750 രൂപയും മുടങ്ങിയ അവസ്ഥയാണ്.

ചെലവായ തുകയുടെ കണക്കുകളുടെ ബില്ലുകൾ അടക്കം സമർപ്പിച്ചിട്ടും പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ഇതുവരെ അനുകൂലമായ യാതൊരു സമീപനവും എടുത്തിട്ടില്ല. നാല് പീരിഡുകളുടെ സമയം ഒരുമിച്ച് ആഴ്‌ചയിൽ ഒന്നുവീതമാണ് എസ്‌പിസി വിദ്യാർഥികൾക്ക് പരേഡ് ഉണ്ടാവുക. ചുട്ടുപൊള്ളുന്ന വേനലിലും മറ്റുമായാണ് പരിശീലനം നടക്കുക. ഇതിനുപുറമെ ഒരു അക്കാദമിക വർഷത്തിൽ മൂന്ന് ക്യാമ്പുകളും. ഇവിടെയും വിദ്യാർഥികൾ ശാരീരികമായി നല്ലവണ്ണം അധ്വാനിക്കണം. എന്നാൽ ഇതേ അധ്വാനം നടത്തുന്ന എൻസിസി വിദ്യാർഥികൾ സുഭിക്ഷമായ ഭക്ഷണം കഴിക്കുമ്പോൾ എസ്‌പിസി വിദ്യാർഥികൾക്ക് ലഭിക്കുന്നത് ലഘുഭക്ഷണം മാത്രം. കേന്ദ്രം ഫണ്ട് ചെയ്യുന്ന എൻസിസിക്ക് ഒരു വിദ്യാർഥിക്ക് 60 രൂപ എന്ന നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്.

വിമുഖതയോടെ അധ്യാപകരും വിദ്യാർഥികളും : സർക്കാർ കാണിക്കുന്ന അലംഭാവം വിദ്യാർഥികളെ അറിയിക്കാതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് അധ്യാപകർ പറയുന്നു. എന്നാൽ ഈ ഇനത്തിൽ വലിയൊരു തുകയാണ് അധ്യാപകർ വഹിക്കേണ്ടി വരുന്നത്. ഇത് കാരണം പല അധ്യാപകരും ചുമതലയിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നുണ്ട്. ഒരേ സ്‌കൂളിൽ തന്നെ എസ്‌പിസി എൻസിസി വേർതിരിവ് ഉണ്ടാവുന്നതിൽ വിദ്യാർഥികളും പരാതി പറയുന്നുണ്ട്. സർക്കാർ നിശ്ചയിച്ച തുക എസ്‌പിസിയുടെ കാര്യക്ഷമമായ നടത്തിപ്പിന് മതിയാവില്ല എന്നറിയാമെങ്കിലും കുടിശിക എങ്കിലും നൽകണം എന്നതാണ് അധ്യാപകരുടെ ആവശ്യം. അല്ലാത്ത പക്ഷം നഷ്‌ടമാകുന്നത് ഒരു ബൃഹത് പദ്ധതി ആയിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.