തിരുവനന്തപുരം: ദക്ഷിണ - മധ്യ റെയില്‍വേയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്ക് ഉള്‍പ്പടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു (South Central Railway Cancelled Various Train Services).
റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍
- 12645 എറണാകുളം - ഹസ്റത്ത് നിസാമുദ്ദീൻ എക്‌സ്പ്രസ് (ഡിസംബര്‍ 30, ജനുവരി 6)
- 12646 നിസാമുദ്ദീൻ - എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9)
- 12521 ബറൗണി - എറണാകുളം എക്സ്പ്രസ് (ജനുവരി 1, 8)
- 12522 എറണാകുളം - ബറൗണി എക്‌സ്‌പ്രസ് (ജനുവരി 5, 12)
- 12511 ഗോരഖ്‌പുര്‍ - കൊച്ചുവേളി എക്‌സ്‌പ്രസ് (ജനുവരി 4, 5, 7, 11, 12)
- 12512 കൊച്ചുവേളി - ഗോരഖ്‌പൂര്‍ എക്‌സ്‌പ്രസ് (ജനുവരി 2, 3, 7, 9, 10)
- 22647 കോര്‍ബ - കൊച്ചുവേളി എക്‌സ്‌പ്രസ് (ജനുവരി 3)
- 22648 കൊച്ചുവേളി - കോര്‍ബ എക്‌സ്‌പ്രസ് (ജനുവരി 1)
- 22619 ബിലാസ്‌പുര്‍ - തിരുനല്‍വേലി എക്‌സ്‌പ്രസ് (ജനുവരി 2, 9)
- 22620 തിരുനല്‍വേലി - ബിലാസ്‌പുര്‍ എക്‌സ്‌പ്രസ് (ഡിസംബര്‍ 31, ജനുവരി 7)