ETV Bharat / state

സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാംപയിനിന്‍റെ ഭാഗമായി സൗരവ് ഗാംഗുലി

author img

By

Published : Sep 28, 2022, 7:38 PM IST

Updated : Sep 28, 2022, 9:10 PM IST

ലഹരി വിരുദ്ധ പോരാട്ടത്തിന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ സൗരവ് ഗാംഗുലിക്ക് നൽകി പ്രകാശനം ചെയ്‌തു

sourav ganguly  ലഹരി വിരുദ്ധ ക്യാംപയിൻ  anti drug campaign  kerala state anti drug campaign  Sourav Ganguly  സൗരവ് ഗാംഗുലി  pinarayi vijayan  പിണറായി വിജയന്‍  kerala government  kerala news  sports news
സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാംപയിനിന്‍റെ ഭാഗമായി സൗരവ് ഗാംഗുലി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാപയിനിന്‍റെ ലോഗോ പ്രകാശനം ചെയ്‌ത് സൗരവ് ഗാംഗുലി. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ സൗരവ് ഗാംഗുലിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോഗോ നല്‍കി പ്രകാശനം ചെയ്‌തു. സംസ്ഥാനത്തുടനീളം ഒക്ടോബര്‍ 2 നാണ് ലഹരി വിരുദ്ധ ക്യാംപയിന്‍ ആരംഭിക്കുന്നത്.

സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാംപയിനിന്‍റെ ഭാഗമായി സൗരവ് ഗാംഗുലി

സ്‌കൂള്‍ തലംമുതല്‍ വിപുലമായ ബോധവത്കരണം നല്‍കിയും പരിശോധനകള്‍ കര്‍ശനമാക്കിയും മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. ലഹരിക്കെതിരായ പോരാട്ടത്തിന് എല്ലാ ആശംസയും അറിയിച്ചാണ് ഗാംഗുലി മടങ്ങിയത്. ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്‌ണന്‍, വി ശിവന്‍കുട്ടി, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, വി എന്‍ വാസവന്‍, ജി. ആര്‍ അനില്‍, പി പ്രസാദ് ചീഫ് സെക്രട്ടറി വി പി ജോയ്, എക്‌സൈസ് കമ്മിഷണര്‍ അനന്തകൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു.

Last Updated : Sep 28, 2022, 9:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.