ETV Bharat / state

മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം

തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി മോനു എന്ന് വിളിക്കുന്ന മണികണ്ഠനാണ് (25) അമ്മ ശ്രീലതയെ ചവിട്ടികൊന്ന കേസില്‍ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്

Son sentenced to life imprisonment  Son sentenced to life imprisonment for murder mother for not giving money for liquor  മദ്യം വാങ്ങാൻ പണം നൽകിയില്ല  മദ്യം വാങ്ങാൻ പണം നൽകിയില്ല
മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം
author img

By

Published : Mar 21, 2021, 4:57 AM IST

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ പണം നൽകാത്ത അമ്മയെ ചവിട്ടികൊന്ന മകന് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി മോനു എന്ന് വിളിക്കുന്ന മണികണ്ഠനാണ് (25) അമ്മ ശ്രീലതയെ ചവിട്ടികൊന്ന കേസില്‍ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

മദ്യം വാങ്ങാൻ പണം നൽകിയില്ല

2018 ഒക്റ്റോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മദ്യപിക്കാനായി പണം നൽകാതിരുന്ന അമ്മയെ തളളി നിലത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. ക്രൂരമായ മര്‍ദനത്തില്‍ ആന്തരിക അവയവങ്ങള്‍ക്കുള്‍പ്പെടെ ഉണ്ടായ പരിക്കിനെ തുടർന്നാണ് ശ്രീലത മരിച്ചത്. സ്ഥിരം മദ്യപാനിയായ മണികണ്ഠൻ ശ്രീലതയുടെ ആദ്യ ഭര്‍ത്താവ് വിക്ടറിൽ ജനിച്ച മകനാണ്. നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ കോടതി ജഡ്ജി സുബാഷാണ് വിധി പ്രസ്താവന നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.