ETV Bharat / state

പുനസംഘടനയില്‍ തഴഞ്ഞു, അവഗണന സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് സോളമൻ അലക്‌സ്

പുനസംഘടനയില്‍ തീര്‍ത്തും തഴയപ്പെട്ടതുകൊണ്ടാണ് 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന സോളമന്‍ അലക്‌സ് ഇടിവി ഭാരതിനോട്

solomon alex to etv bharath about resigning from congress and joining cpm  solomon alex  solomon alex about resigning from congress and joining cpm  solomon alex about resignation  solomon alex about joins cpm  സോളമന്‍ അലക്‌സ്  സോളമന്‍  സോളമന്‍ അലക്‌സ് രാജി  സോളമന്‍ അലക്‌സ് സിപിഎമ്മിൽ ചേർന്നു  സോളമന്‍ അലക്‌സ് കോൺഗ്രസ് രാജി  കോൺഗ്രസ്  കോൺഗ്രസ് രാജി  ഉമ്മന്‍ചാണ്ടി  തഴയപ്പെട്ടു  സോളമന്‍ അലക്‌സ് ഇടിവി ഭാരതിനോട്  കെപിസിസി ജനറല്‍ സെക്രട്ടറി  solomon alex to etv bharath  solomon alex resigning from congress and joining cpm
solomon alex to etv bharath about resigning from congress and joining cpm
author img

By

Published : Sep 30, 2021, 5:56 PM IST

Updated : Sep 30, 2021, 6:08 PM IST

തിരുവനന്തപുരം : പുനസംഘടനയില്‍ തീര്‍ത്തും തഴയപ്പെട്ടതുകൊണ്ടാണ് 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന സോളമന്‍ അലക്‌സ്.

READ MORE: കലഹമൊഴിയാതെ കോണ്‍ഗ്രസ് ; സോളമന്‍ അലക്‌സും സിപിഎമ്മിലേക്ക്

പാര്‍ട്ടി പുനസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി കൈമാറിയ പട്ടികയില്‍ താനില്ല. പിന്നെയെന്തിന് ആ പാര്‍ട്ടിയില്‍ തുടരണമെന്നും സോളമൻ ചോദിച്ചു.

കോണ്‍ഗ്രസ് ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്ന സോളമന്‍ അലക്‌സ് ഇടിവി ഭാരതിനോട്

നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടു. ഈ അവഗണന സഹിച്ച് ഇനിയും കോണ്‍ഗ്രസില്‍ തുടരാനില്ലെന്നും വിശദമായി കാര്യങ്ങള്‍ വെള്ളിയാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാര്‍ട്ടിവിട്ട സാഹചര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് ഇനി സാധ്യതയില്ലെന്നും ആരുവിചാരിച്ചാലും തീരുമാനത്തില്‍ മാറ്റമില്ലെന്നും സോളമന്‍ അലക്‌സ് ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated : Sep 30, 2021, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.