ETV Bharat / state

സിബിഐയെ പേടിയില്ല, അന്വേഷണം സർക്കാരിന് തിരിച്ചടിയാകും: ഉമ്മൻചാണ്ടി

കേസ് ഇടതുസര്‍ക്കാരിന് തന്നെ തിരിച്ചടിക്കുമെന്നും സിബിഐയെ ഞങ്ങൾക്ക് പേടിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

solar c solar case  Oommen chandi on solar case  solar case CBI investigation  CBI investigation on solar case  CBI investigation  സോളാർകേസ്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  സോളാർ കേസ് സിബിഐ അന്വേഷിക്കും  സിബിഐ അന്വേഷണം സോളാർ കേസിൽ  ase  Oommen chandi on solar case  solar case CBI investigation  CBI investigation on solar case  CBI investigation  സോളാർകേസ്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  സോളാർ കേസ് സിബിഐ അന്വേഷിക്കും  സിബിഐ അന്വേഷണം സോളാർ കേസിൽ
ഉമ്മൻചാണ്ടി
author img

By

Published : Jan 25, 2021, 10:16 AM IST

Updated : Jan 25, 2021, 10:40 AM IST

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തെ പ്രതിരോധിക്കില്ലെന്നും ഏത് ഏജന്‍സി വേണമെങ്കിലും വരട്ടേയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. എട്ട് വർഷത്തിനിടെ കേസിനെ തടസപ്പെടുത്താൻ നോക്കിയിട്ടില്ലെന്നും ഇപ്പോഴത്തെ കേസ് കരുതിക്കൂട്ടി ചെയ്തതാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. കേസ് ഇടതുസര്‍ക്കാരിന് തന്നെ തിരിച്ചടിക്കുമെന്നും സിബിഐയെ പേടിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അഞ്ച് വർഷം ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത സർക്കാരിൻ്റെ നിഷ്ക്രിയത്വം അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ മറച്ചുവയ്ക്കാനാണ് ഇപ്പോൾ ഈ അന്വേഷണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സിബിഐയെ പേടിയില്ല, അന്വേഷണം സർക്കാരിന് തിരിച്ചടിയാകും: ഉമ്മൻചാണ്ടി

കൂടുതൽ വായിക്കാൻ: സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് കെസി ജോസഫ്

കൂടുതൽ വായിക്കാൻ: സോളര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

കൂടുതൽ വായിക്കാൻ: സോളാർകേസ് സിബിഐക്ക്; ഇലക്ഷൻ സ്റ്റണ്ടെന്ന് പികെ കുഞ്ഞാലികുട്ടി എംപി

മുൻപ് മൂന്ന് ഡിജിപിമാർ കേസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്നും എന്നിട്ടും എഴുതി തള്ളിയില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ലാവ് ലിൻ കേസ് സിബിഐ അന്വേഷണത്തിന് വിട്ടു എന്ന ആരോപണം ശരിയല്ല. ഒരു പ്രമുഖ പത്രത്തിലെ മുൻ പേജിൽ എൽഡിഎഫിനെയും യുഡിഎഫിനെയും ചൂണ്ടിക്കാട്ടി എല്ലാവരും കള്ളൻമാർ എന്ന തലക്കെട്ടിൽ വാർത്ത വന്നു. ഇതേ തുടർന്നാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Last Updated : Jan 25, 2021, 10:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.