ETV Bharat / state

'പൂതന' പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ശോഭ സുരേന്ദ്രൻ

വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രൻ എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശോഭ സുരേന്ദ്രന്‍റെ പരാമർശം

Poothana reference  Sobha Surendran  ശോഭ സുരേന്ദ്രൻ  പൂതന പരാമർശം  Sobha Surendran says she stands by Poothana reference  'പൂതന' പരാമർശത്തിൽ ഉറച്ചുനിൽകുന്നതായി ശോഭ സുരേന്ദ്രൻ
ശോഭ സുരേന്ദ്രൻ
author img

By

Published : Mar 23, 2021, 2:09 PM IST

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രൻ എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശോഭ സുരേന്ദ്രന്‍റെ പരാമർശം. പരാജയ ഭീതികൊണ്ടാണ് തനിക്കെതിരെ കടകംപള്ളി കേസ് കൊടുത്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

'പൂതന' പരാമർശത്തിൽ ഉറച്ചുനിൽകുന്നതായി ശോഭ സുരേന്ദ്രൻ

ശബരിമലയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കില്ലെന്ന് കാനം രാജേന്ദ്രൻ പറയുന്നത് യുവതി പ്രവേശനവുമായി മുന്നോട്ട് പോകും എന്നതിന് തെളിവാണ്. എന്ത് വില കൊടുത്തും യുവതി പ്രവേശം സാധ്യമാക്കണമെന്ന് ബ്ലോഗ് എഴുതിയ ആളാണ് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി. അയ്യപ്പന്‍റെ പേര് പറയുന്നത് ഞങ്ങൾക്ക് രാഷ്ട്രീയമല്ല. വിശ്വാസത്തിന്‍റെയും ആത്മാവിന്‍റെയും ഭാഗമാണ്. അതുകൊണ്ട് ആരെയും പേടിച്ച് അത് പറയാതിരിക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് താൻ തോറ്റത് യുഡിഎഫ് - സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.