ETV Bharat / state

ആരുടെയും അടുക്കളയിൽ കയറി കല്ലിടരുതെന്ന് സില്‍വര്‍ ലൈന്‍ അനുകൂലി എസ്.എൻ രഘുചന്ദ്രൻ നായർ - ആരുടെയും അടുക്കളയിൽ കയറി കല്ലിടരുത്

വ്യവസായം വളരാൻ അതിവേഗത്തിലുള്ള ഗതാഗത സംവിധാനം വേണം. ചരക്കുഗതാഗതം വേഗത്തിലാക്കുന്നതിനും വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം

SN Raghuchandran Nair on k rail  Awareness is must for k rail survey  സില്‍വര്‍ ലൈന്‍ അനുകൂലി എസ്.എൻ രഘുചന്ദ്രൻ നായർ  Silver Line supporter SN Raghuchandran Nair  ആരുടെയും അടുക്കളയിൽ കയറി കല്ലിടരുത്  K Rail Debate
ആരുടെയും അടുക്കളയിൽ കയറി കല്ലിടരുതെന്ന് സില്‍വര്‍ ലൈന്‍ അനുകൂലി എസ്.എൻ രഘുചന്ദ്രൻ നായർ
author img

By

Published : Apr 28, 2022, 1:34 PM IST

Updated : Apr 28, 2022, 3:01 PM IST

തിരുവനന്തപുരം: ജനങ്ങളെ ബോധവാന്മാരാക്കിയ ശേഷമേ സർവേ നടത്താവൂ എന്നും ആരുടെയും അടുക്കളയിൽ കയറി കല്ലിടരുതെന്നും കെ റെയില്‍ സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എൻ രഘുചന്ദ്രൻ നായർ. കെ റെയിൽ 100 ശതമാനം കുറ്റമറ്റ പദ്ധതിയാണെന്ന് കരുതുന്നില്ല. എന്നാൽ അത് നല്ല തുടക്കമാണ്.

ആരുടെയും അടുക്കളയിൽ കയറി കല്ലിടരുതെന്ന് സില്‍വര്‍ ലൈന്‍ അനുകൂലി എസ്.എൻ രഘുചന്ദ്രൻ നായർ

വ്യവസായം വളരാൻ അതിവേഗത്തിലുള്ള ഗതാഗത സംവിധാനം വേണം. ചരക്കുഗതാഗതം വേഗത്തിലാക്കുന്നതിനും വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും പദ്ധതി ഗുണകരമാകും. സിൽവർ ലൈൻ പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കത്തിൽ ലാഭകരമായില്ലെങ്കിലും ക്രമേണ പദ്ധതി വിജയകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഏത് പദ്ധതി വന്നാലും എതിർക്കുന്ന പ്രവണതയുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മലയാളികൾക്ക് വിശ്വാസക്കുറവുണ്ട്. അത് മാറണം. തുടക്കത്തിൽ എതിർത്ത ഓടിക്കുന്ന പദ്ധതികൾ തന്നെ പിന്നീട് തിരികെ വരും. അപ്പോഴും അപ്പോഴേക്കും ചെലവ് കൂടും. വിഴിഞ്ഞം പദ്ധതിയും ഗെയിൽ പദ്ധതിയും സിയാലും എതിർപ്പുകൾ ധാരാളം നേരിട്ടു. ഈ പദ്ധതികൾ ഇന്ന് കേരളത്തിന് ഗുണം ചെയ്യുന്നു.

ബഫർ സോണിൽ ഉള്ളവർക്ക് വായ്പ ആവശ്യങ്ങൾക്ക് റെയിൽവേയിൽ നിന്ന് എൻഒസി വാങ്ങണം. പദ്ധതി പ്രായോഗികം ആയതുകൊണ്ടാണ് ഏജൻസികൾ പണം നൽകുന്നതെന്നും രാജ്യത്ത് നിർമാണത്തിലുള്ളതും പ്രവർത്തനത്തിൽ ഉള്ളതുമായ മറ്റ് അതിവേഗ സംവിധാനങ്ങളുമായി കെ- റെയിലിനെ ബന്ധിപ്പിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്നും എൻ എസ് രഘു ചന്ദ്രൻ നായർ പറഞ്ഞു.

Also Read: കെ-റെയിൽ സംവാദം ആരംഭിച്ചു; പ്രതികൂലിക്കുന്നവരിൽ ആർ.വി.ജി മേനോൻ മാത്രം

Last Updated : Apr 28, 2022, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.