ETV Bharat / state

കഠിനംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റ സംഭവം; ആറ് പേർ അറസ്റ്റിൽ

സംഘർഷത്തിൽ പലര്‍ക്കും തലക്കും ദേഹത്തും ഗുരുതര പരിക്കുണ്ടായിരുന്നു

തിരുവനന്തപുരം  trivandrum  സർക്കാർ ആശുപത്രി  Government  hospital  അറസ്റ്റ്  പുത്തൻതോപ്പ്
കഠിനംകുളം പുത്തൻതോപ്പ് സർക്കാർ ആശുപത്രിക്ക് മുന്നിലുണ്ടായ ഏറ്റുമുട്ടൽ; ആറ് പേർ അറസ്റ്റിൽ
author img

By

Published : Jun 29, 2020, 9:16 PM IST

തിരുവനന്തപുരം: കഠിനംകുളം പുത്തൻതോപ്പ് സർക്കാർ ആശുപത്രിക്ക് മുന്നിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ സ്വദേശികളായ ഷാജി(46), അനിൽകുമാർ(45), ബൈജുകുമാർ(40), അജയകുമാർ, 40), ഷാജി(27), ഷിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പത്തോടെ നടന്ന ഏറ്റുമുട്ടലിൽ അറസ്റ്റാലായവരിൽ രണ്ട് സംഘത്തിലുള്ളവരും ഉണ്ട്. സംഘർഷത്തിൽ പലര്‍ക്കും തലക്കും ദേഹത്തും ഗുരുതര പരിക്കുണ്ടായിരുന്നു. ആശുപത്രി പരിസരത്തെ മദ്യപാനം പൊലീസിനെ അറിയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യവും വാക്കേറ്റവുമാണ് സംഘർഷത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഇതേ സ്ഥലത്ത് നടന്ന അക്രമത്തിൽ ഇപ്പോൾ പിടിയിലായ ഷാജി പ്രതിയാണ്. പ്രദേശത്ത് സ്ഥിരമായി മദ്യപിച്ച് സംഘർഷമുണ്ടാക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം എസ്.എച്ച്. ഒ പി.വി വിനീഷ്‌കുമാര്‍, എസ്.ഐമാരായ രതീഷ്‌കമാര്‍, കൃഷ്ണപ്രസാദ്, ഷാജി, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.