ETV Bharat / state

സിൽവർലൈൻ ബദൽ സംവാദം ആരംഭിച്ചു; എം.ജി രാധാകൃഷ്‌ണൻ മോഡറേറ്റർ - കെ-റെയിൽ എംഡി വി അജിത് കുമാർ

സംവാദത്തിൽ നിന്നും വിട്ടുനിന്ന് കെ-റെയിൽ എം.ഡി വി. അജിത് കുമാർ

Silverline alternative debate began  Silverline alternative debate started  സിൽവർലൈൻ ബദൽ സംവാദം ആരംഭിച്ചു  മുതിർന്ന മാധ്യമപ്രവർത്തകൻ എംജി രാധാകൃഷ്‌ണൻ സംവാദം മോഡറേറ്റർ  സിൽവർലൈൻ ബദൽ സംവാദം കെ റെയിൽ പങ്കെടുക്കില്ല  കെ-റെയിൽ എംഡി വി അജിത് കുമാർ  krail alternative debate today
സിൽവർലൈൻ ബദൽ സംവാദം ആരംഭിച്ചു; മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്‌ണൻ മോഡറേറ്റർ
author img

By

Published : May 4, 2022, 11:08 AM IST

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സിൽവർലൈൻ ബദൽ സംവാദം തുടങ്ങി. മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്‌ണൻ ആണ് മോഡറേറ്റർ. പദ്ധതിയെ എതിർക്കുന്നവരുടെ നിരയിൽ അലോക് വർമ്മ, ആർ.വി.ജി മേനോൻ, ശ്രീധർ രാധാകൃഷ്‌ണൻ, ജോസഫ് സി. മാത്യു എന്നിവർ സംസാരിക്കും.

അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ മാത്രമാണുള്ളത്. അതേസമയം കെ-റെയിൽ എം.ഡി വി. അജിത് കുമാർ സംവാദത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ-റെയിലിന്‍റെ വിശദീകരണം.

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണൻ സംവാദം മോഡറേറ്റ് ചെയ്യുന്നതിലൂടെ നിഷ്‌പക്ഷത ഉറപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ക്ഷണിച്ചിരുന്നത്. എന്നാൽ കെ-റെയിൽ ഇതിന് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ-റെയിലിന്‍റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിച്ചേക്കും.

READ MORE:സിൽവർലൈൻ ബദൽ സംവാദം ഇന്ന്; കെ-റെയില്‍ എം‍ഡി വിട്ടുനിൽക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.