ETV Bharat / state

സില്‍വര്‍ ലൈൻ: ചര്‍ച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി, വിശദീകരണ യോഗം നാളെ

കേരളത്തിന്‍റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങിയ മേഖലകളില്‍ സില്‍വര്‍ ലൈന്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മാസം 25ന് മാധ്യമസ്ഥാപനങ്ങളുടെ മേധാവിമാരേയും മുഖ്യമന്ത്രി പ്രത്യേകം കാണുന്നുണ്ട്. പദ്ധതി കടന്നു പോകുന്ന ജില്ലകളിലെ ജനപ്രതിനിധികളുമായാണ് ചര്‍ച്ച നടത്തുക.

Silver Line explanatory meeting tomorrow  Chief Minister Pinaray Vijayan Called explanatory meeting on Silver Line  സില്‍വര്‍ ലൈന്‍ വിശദീകരണയോഗം നാളെ  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സില്‍വര്‍ ലൈന്‍ വിശദീകരണം  സില്‍വര്‍ ലൈന്‍ പദ്ധതി വാര്‍ത്ത
സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ വിശദീകരണ യോഗം
author img

By

Published : Jan 3, 2022, 10:56 AM IST

Updated : Jan 3, 2022, 12:11 PM IST

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലില്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ഒഴിവാക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായാണ് ചര്‍ച്ച. ചര്‍ച്ചയുടെ തിയതി പിന്നീട് അറിയിക്കും.ഇതുകൂടാതെ ഈ മാസം 25ന് മാധ്യമസ്ഥാപനങ്ങളുടെ മേധാവിമാരെയും മുഖ്യമന്ത്രി പ്രത്യേകം കാണുന്നുണ്ട്. പദ്ധതി കടന്നു പോകുന്ന ജില്ലകളിലെ ജനപ്രതിനിധികളുമായാണ് ചര്‍ച്ച.

വിശദമായി ചര്‍ച്ച നടത്തി എതിര്‍പ്പ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തു നിന്നും ശക്തമായ എതിര്‍പ്പ് പദ്ധതിക്കെതിരെ ഉയരുന്നുണ്ട്. കൂടാതെ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കലുമായും വ്യപക പ്രതിഷേധം ജനങ്ങളുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരെയും ഒപ്പം നിര്‍ത്താനാണ് വിശദമായ ചര്‍ച്ച നടത്തുന്നത്.

ചര്‍ച്ച പ്രതിഷേധം കടുത്തതോടെ

ചര്‍ച്ച ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവുമെന്ന് പ്രതിപക്ഷത്ത് നിന്നുമടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിലടക്കം ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍ പ്രതിഷേധം ശക്തമായതോടെയാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

11 സ്റ്റേഷനുകളുള്ള അര്‍ധ അതിവേഗ പാതയുടെ നീളം 529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. 63,941 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിനുള്‍പ്പെടെ 1,383 ഹെക്ടര്‍ ഭൂമിയാണ് 11 ജില്ലകളിലായി ആവശ്യമായി വരുന്നത്. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്.

Also Read: Vaccination for children: സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

റെയിലിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് വിശദീകരണ യോഗം. നാളെ രാവിലെ (ജനുവരി 4, 2022) 11ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു യോഗം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, പത്രാധിപര്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നയങ്ങളും ഗുണങ്ങളും വിശദീകരിക്കും

നിര്‍മാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം ചേരുന്നത്. കേരളത്തിന്‍റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങിയ മേഖലകളില്‍ സില്‍വര്‍ ലൈന്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. കൊച്ചി എയര്‍പോര്‍ട്ടിലേതടക്കം 11 സ്റ്റേഷനുകളാകും അര്‍ധ അതിവേഗ പാതയില്‍ ഉണ്ടാകുക.

രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയുപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. പദ്ധതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുതന്നെ വായ്പ തിരിച്ചടവു സാധ്യമാകും വിധമാണ് ഡി.പി.ആര്‍. തയാറാക്കിയിരിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകത്തക്കവിധത്തില്‍ ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

Also Read: സില്‍വര്‍ ലൈന്‍ പദ്ധതി മുന്‍നിര്‍ത്തി സര്‍ക്കാറിനെതിരെ വിമോചന സമര നീക്കമെന്ന്‌ കോടിയേരി

Last Updated : Jan 3, 2022, 12:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.