തിരുവനന്തപുരം: ആറ്റിങ്ങല്ലിൽ യുവ മാധ്യമ പ്രവർത്തകയെ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയിൽ. ബാലരാമപുരം നെല്ലിവിള സ്വദേശി അച്ചു കൃഷ്‌ണയാണ് (21) അറസ്റ്റിലായത്. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബുധനാഴ്‌ച രാത്രി 8.30 നാണ് സംഭവം.
ഓൺലൈൻ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ബസ് കാത്തുനിൽക്കുമ്പോൾ യുവാവ് അരികിൽ വന്നുനിന്ന് ഫോണിലെ അശ്ലീല രംഗങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തക പ്രതികരിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളുടെ പിന്നാലെ യുവതി ഓടുന്നത് ശ്രദ്ധയിൽപ്പെട്ട് കണ്ടുനിന്നവർ ഓടിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല.
ALSO READ: കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ സംഭവം: കേരളം വിട്ടത് യുവാക്കളുടെ സഹായത്തോടെ, ഒരാളെ കൂടി കണ്ടെത്തി
നാട്ടുകാര്‍ പിന്നാലെ ഓടിയ സമയത്ത് ഇയാള്‍ ഉടുതുണി ഒഴിവാക്കുകയുണ്ടായി. യുവതിയുടെ പരാതിയിൽ കേസെടുത്ത ആറ്റിങ്ങൽ പൊലീസ് സി.സി.ടി.വി ദൃശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
വ്യാഴാഴ്‌ച വൈകിട്ടോടെ ഇയാളെ കല്ലമ്പലത്ത് നിന്നാണ് അറസ്റ്റ് ചെയ്‌തത്. കല്ലമ്പലം ക്ഷേത്രത്തിൽ മൂന്നാം പാപ്പാനാണ് പിടിയിലായ അച്ചു കൃഷ്‌ണ.