ETV Bharat / state

പിറന്നാൾ ദിനത്തിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന

author img

By

Published : Mar 22, 2022, 8:34 AM IST

ലളിത-പത്മിനി-രാഗിണിമാരെ അനുസ്‌മരിച്ചായിരുന്നു നൃത്തം അവതരിപ്പിച്ചത്.

Soorya Festival Thiruvananthapuram  Shobana performs at Soorya Festival  Shobana birthday  Soorya festival after covid  lalitha-pathmini-ragini  Travancore sisters  ശോഭന ഭരതനാട്യം  ശോഭന സൂര്യ ഫെസ്റ്റിവല്‍  ലളിത-പത്മിനി-രാഗിണിമാര്‍  ശോഭന പിറന്നാള്‍  Thiruvananthapuram latest news  entertainment news malayalam
പിറന്നാൾ ദിനത്തിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന

തിരുവനന്തപുരം: പിറന്നാൾ ദിനത്തിൽ സൂര്യ ഫെസ്റ്റിവല്‍ വേദിയിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന. മൂന്ന് വർഷത്തിന് ശേഷമാണ് ശോഭന സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിക്കുന്നത്. അച്ഛന്‍റെ സഹോദരിമാരും ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ്‌ എന്നുമറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണിമാരെ അനുസ്‌മരിച്ചായിരുന്നു ശോഭനയും സംഘവും എകെജി സെന്‍ററിൽ ഭരതനാട്യം അവതരിപ്പിച്ചത്.

വേദിയിലേക്ക് വീണ്ടുമെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശോഭന പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പരമ്പരാഗത നൃത്തവും ഫ്യൂഷനും ചേർന്ന ഭാരതനാട്യമാണ് ശോഭനയും സംഘവും അവതരിപ്പിച്ചത്. കൊവിഡ്‌ പ്രതിസന്ധിക്ക് ശേഷം തിരുവനന്തപുരത്ത് പൊതുവേദിയില്‍ ആദ്യ നൃത്തപരിപാടി അവതരിപ്പിക്കുന്നതും സൂര്യയുടെ വേദിയിലാണ്.

Also Read: നെഞ്ചിടിപ്പേറ്റി അജയും 'റണ്‍വേ 34' ടീമും ; ട്രെയ്‌ലര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.