ETV Bharat / state

സിനിമാ താരങ്ങള്‍ രാജ്യദ്രോഹികള്‍ക്കൊപ്പമാണോയെന്ന് ശോഭ സുരേന്ദ്രന്‍

പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യദ്രോഹികള്‍ക്കൊപ്പമാണോ അതോ രാജ്യത്തോടൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് ശോഭ സുരേന്ദ്രന്‍

shoba surendran aginst actors  shoba surendran  CAB  CAB Protest in kerala  Prithviraj Sukumaran  Parvathy Thiruvothu  Indrajith Sukumaran  പൗരത്വ ഭേദഗതി ബില്‍  ശോഭ സുരേന്ദ്രന്‍  പാര്‍വതി തിരുവോത്ത്  ബി.ജെ.പി കേരളം
പൗരത്വ ഭേദഗതി ബില്‍: സിനിമാ താരങ്ങള്‍ രാജ്യദ്രോഹികള്‍ക്കൊപ്പമാണൊ എന്ന് ശോഭ സുരേന്ദ്രന്‍
author img

By

Published : Dec 17, 2019, 8:50 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പിന്തുണച്ച പൃഥ്വിരാജ് ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. പൗരത്വ നിയമത്തില്‍ രാജ്യദ്രോഹികള്‍ക്കൊപ്പമാണോ അതോ രാജ്യത്തോടൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

  • " class="align-text-top noRightClick twitterSection" data="">

പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെയുള്ളവര്‍ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ടാണ് തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നത്. മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസിലാക്കാന്‍ ഇനിയും സമയമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നിരവധി സിനിമ താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഫോസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണം:
നിങ്ങള്‍ ആരുടെ പക്ഷത്താണ്? ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ?
നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ?നിങ്ങള്‍ പാര്‍ലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യന്‍ പൗരര്‍ക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ ഉറപ്പിനു വില നല്‍കാത്ത അരാജകവാദികള്‍ക്കൊപ്പമോ?
ഈ ചോദ്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേര്‍ത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്ന്. കേരളത്തിന് താല്‍പര്യമുണ്ട് അതറിയാന്‍. സ്വന്തം വീട്ടില്‍ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആള്‍ക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സില്‍ ഇപ്പോഴും അതു തന്നെയാണോ?

Intro:പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പിന്തുണച്ച പൃഥ്വീരാജ് ഉള്‍പ്പടെയുള്ള അഭിനേതാക്കാള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. പൗരത്വ നിയമത്തില്‍ രാജ്യദ്രോഹികള്‍ക്കൊപ്പമാണോ അതോ രാജ്യത്തോടൊപ്പമോ എന്ന് വ്യക്തമാക്കണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ആരുടെ പക്ഷത്താണ്? ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ എന്നും അവര്‍ ഫെയ്‌സ്ബുക്ക് പോസറ്റിലൂടെ ചോദിച്ചു.പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്ൃഥ്വീരാജ്. പാര്‍വതിതിരുവോത്ത, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് പരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്ത് വന്നത്

Body:ശോഭ സുരേന്ദ്രന്റെ ഫെയ്‌സബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണം:

നിങ്ങള്‍ ആരുടെ പക്ഷത്താണ്? ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ?

നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ?നിങ്ങള്‍ പാര്‍ലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യന്‍ പൗരര്‍ക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ ഉറപ്പിനു വില നല്‍കാത്ത അരാജകവാദികള്‍ക്കൊപ്പമോ?

ഈ ചോദ്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേര്‍ത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്ന്.
കേരളത്തിന് താല്‍പര്യമുണ്ട് അതറിയാന്‍.
സ്വന്തം വീട്ടില്‍ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആള്‍ക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സില്‍ ഇപ്പോഴും അതു തന്നെയാണോ?

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.