ETV Bharat / state

ഷീന ഷുക്കൂറിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ കോപ്പിയടി; വിവാദത്തിലായി എംജി മുന്‍ പ്രൊ വിസി - കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി

ഡോ. ഷീന ഷുക്കൂറിന്‍റെ 'കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്‌ലിം കുടുംബ നിയമത്തിന്‍റെ സാധുതയും പ്രയോഗവും' എന്ന വിഷയത്തില്‍ തയാറാക്കിയ പിഎച്ച്ഡി പ്രബന്ധത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി കോപ്പിയടി കണ്ടെത്തിയത്. കെ ശ്രീധര വാര്യരുടെ 'മരുമക്കത്തായം -Allied System of Law' എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ ഷീന ഷുക്കൂര്‍ പ്രബന്ധത്തില്‍ അതേപടി പകര്‍ത്തിയതായാണ് കണ്ടെത്തല്‍

Sheena Shukkur PhD Dissertation alleged plagiarism  Sheena Shukkur PhD Dissertation  Sheena Shukkur PhD Dissertation plagiarism  Sheena Shukkur PhD Dissertation controversy  Sheena Shukkur  പിഎച്ച്ഡി പ്രബന്ധത്തില്‍ കോപ്പിടയടി  മുന്‍ എംജി പ്രൊവിസി  ഷീന ഷുക്കൂര്‍  ഷീന ഷുക്കൂര്‍ പിഎച്ച്ഡി പ്രബന്ധം  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി  മുസ്‌ലിം ലീഗ്  യുഡിഎഫ് സര്‍ക്കാര്‍  തമിഴ്‌നാട് അംബേദ്‌ർ യൂണിവേഴ്‌സിറ്റി  മദ്രാസ് യൂണിവേഴ്‌സിറ്റി  മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ കെ ശ്രീധര വാര്യർ  കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി  ഷീന ഷുക്കൂര്‍ പിഎച്ച്ഡി പ്രബന്ധം കോപ്പിയടി
ഷീന ഷുക്കൂറിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ കോപ്പിടയടി
author img

By

Published : Mar 10, 2023, 7:43 AM IST

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധ, കോപ്പിയടി വിവാദത്തിന് പിന്നാലെ എംജി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറും കണ്ണൂർ സർവകലാശാല നിയമപഠന വകുപ്പ് മേധാവിയുമായ ഡോ. ഷീന ഷുക്കൂറിന്‍റെ പിഎച്ച്ഡി പ്രബന്ധവും കോപ്പിയടിച്ചതാണ് ആരോപണം. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് തെളിവ് സഹിതം പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ശരിഅ നിയമത്തില്‍ അപര്യാപ്തയുണ്ടെന്ന് ആരോപിച്ച് അന്താരാഷ്ട്ര വനിത ദിനത്തില്‍ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിച്ച് വാര്‍ത്താപ്രാധാന്യം നേടിയ വ്യക്തിയാണ് ഷീന ഷുക്കൂര്‍. യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് ഇവര്‍ എംജി സർവകലാശാല പിവിസിയായി നിയമിക്കപ്പെടുന്നത്. ഷീനയുടെ പിഎച്ച്ഡി പ്രബന്ധത്തിൽ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള 60 ശതമാനം സമാന സൂചിക (Similarity Index) ഉള്ളതായി കണ്ടെത്തി. മുസ്‌ലിം ലീഗ് ഉന്നത നേതൃത്വവുമായി ഷീന ഷുക്കൂറിനുള്ള ബന്ധമാണ് മികച്ച അക്കാദമിക പദവികളിൽ എത്തിച്ചേരാൻ സഹായകമായത് എന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

'കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്‌ലീം കുടുംബ നിയമത്തിന്‍റെ സാധുതയും പ്രയോഗവും' (Scope and application of Muslim family law in Kerala and Lakshadweep) എന്ന വിഷയത്തിൽ തയാറാക്കിയ ഗവേഷണ പ്രബന്ധത്തില്‍ 2009ലാണ് തമിഴ്‌നാട് അംബേദ്‌കർ സർവകലാശാല ഷീന ഷുക്കൂറിന് പിഎച്ച്ഡി ബിരുദം നൽകിയത്. എന്നാൽ 1969ൽ ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ ആമുഖത്തോടെ മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ കെ ശ്രീധര വാര്യർ പ്രസിദ്ധീകരിച്ച 'മരുമക്കത്തായം-Allied System of Law' എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ ഷീന ഷുക്കൂർ തന്‍റെ പ്രബന്ധത്തിന്‍റെ നാലാം ചാപ്റ്ററിൽ അതേപടി പകർത്തിയതിന്‍റെ രേഖകളും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടു.

രണ്ട് വര്‍ഷം കൊണ്ട് പിഎച്ച്‌ഡി, അതും പാര്‍ട് ടൈം ആയി: കുറഞ്ഞത് മൂന്നു വർഷം ഗവേഷണം നടത്തണം എന്ന യുജിസി വ്യവസ്ഥ അവഗണിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനമായ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ 2006 മാർച്ച്‌ മുതൽ ഒരു വർഷവും രണ്ട് മാസവും 2007 മെയ് മുതൽ എട്ട് മാസം തമിഴ്‌നാട് അംബേദ്‌ർ യൂണിവേഴ്‌സിറ്റിയിലുമായി ആകെ രണ്ട് വർഷം പാർട് ടൈം ഗവേഷണം നടത്തിയാണ് ഷീന ഷുക്കൂര്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയത്. മുൻ ഹൈക്കോടതി ജസ്റ്റിസ് അബ്‌ദുല്‍ ഗഫൂറിന്‍റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഡോക്‌ടറേറ്റ് ബിരുദമില്ലാത്തവർ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് യുജിസി കർശനമായി തടഞ്ഞിട്ടുണ്ട്.

ഡോക്‌ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത ജസ്റ്റിസ് ഗഫൂർ എങ്ങനെ പിഎച്ച്ഡിക്ക് മേൽനോട്ടം വഹിച്ചു എന്നതും ദുരൂഹമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നേടുന്ന ഇത്തരം ഡോക്‌ടറേറ്റ് ബിരുദങ്ങൾ സംസ്ഥാന സർവകലാശാലകൾ അംഗീകരിക്കരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് കണ്ണൂർ സർവകലാശാല ഷീന ഷുക്കൂറിന്‍റെ ഗവേഷണ ബിരുദത്തിന് അംഗീകാരം നൽകിയതും ഗവേഷക ഗൈഡ് ആയി നിയമനം നൽകിയതും. യുജിസിയുടെ അംഗീകാരമുള്ളതും പ്ലാജരിസം പരിശോധനയ്ക്ക് ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുമായ ടേണിറ്റിൻ (Turnitin) എന്ന സോഫ്റ്റ്‌വെയറിൽ പരിശോധിച്ചപ്പോഴാണ് പ്രബന്ധത്തിന്‍റെ 60 ശതമാനം വരെ കോപ്പിയടിച്ചതായി കണ്ടെത്തിയതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പറഞ്ഞു.

സര്‍വതും യുജിസി ചട്ടം ലംഘിച്ച്: ഗവേഷണ പ്രബന്ധത്തിൽ പരമാവധി 10 ശതമാനത്തിൽ കൂടുതൽ സാമ്യം കണ്ടെത്തിയാൽ മൂല്യനിർണയം നടത്തുന്നത് തടയണമെന്നും 40 ശതമാനത്തിൽ കൂടുതൽ സാമ്യം കണ്ടെത്തിയാൽ അധ്യാപകരുടെ വാർഷിക ഇൻക്രിമെന്‍റ് തടയണമെന്നും അധ്യാപക ജോലിയിൽ തുടരാൻ അനുവദിക്കരുതെന്നും യുജിസി വ്യവസ്ഥ ചെയ്യുന്നുണ്ട്. യുഡിഎഫ് ഭരണത്തിൽ 2011ൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗമായും 2013ൽ മഹാത്‌മ ഗാന്ധി സർവകലാശാല പിവിസിയായും നിയമിതയായിരുന്ന ഡോ. ഷീന ഷുക്കൂർ ഇപ്പോൾ കണ്ണൂർ സർവകലാശാല നിയമപഠന വകുപ്പ് മേധാവിയാണ്. നേരത്തെ കേരള സര്‍വകലാശാലയിലെ പിവിസി ആയിരുന്ന എം വീരമണികണ്‌ഠന്‍റെ പ്രബന്ധവും കോപ്പിയടിച്ചതാണെന്ന് കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കണ്ടെത്തിയിരുന്നു.

More Read:- 28 വര്‍ഷത്തിന് ശേഷം ഷുക്കൂറും ഷീനയും വീണ്ടും വിവാഹിതരായി! അപൂര്‍വ വിവാഹം ഇസ്‌ലാമിക നിയമത്തിലെ 'കടമ്പ' മറികടക്കാൻ

പിഎച്ച്ഡി പ്രബന്ധങ്ങളിൽ പ്ലാജരിസവും (കോപ്പിയടി) ആശയത്തട്ടിപ്പും ഡാറ്റ തട്ടിപ്പും വ്യാപകമായിരിക്കുന്നത് തടയാനുള്ള കർശന നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർമാർക്ക് നിർദേശം നൽകണമെന്നും ഷീന ഷുക്കൂറിന്‍റെ പ്രബന്ധം വിദഗ്‌ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. അക്കാദമിക തിരിമറി നടത്തി ഉന്നത പദവികളില്‍ എത്തിയ ഷീന ഷുക്കൂറിനെ കണ്ണൂർ സർവകലാശാല നിയമ പഠന വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.