തിരുവനന്തപുരം: റിപ്പബ്ലിക്ക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ എം.പി നൽകിയ അപകീർത്തി കേസിന് മൂന്ന് മാസത്തെ സ്റ്റേ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന് ഹൈക്കോടതി സ്റ്റേ നൽകിയ കാര്യം അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് നടപടികൾ അടുത്ത വർഷം ജനുവരിയിലേയ്ക്ക് മാറ്റിയത്.
സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അർണബ് നടത്തിയ ചാനൽ ചർച്ചയിൽ തനിക്കക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്നും കേസിന്‍റെ വിചാരണ പോലും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ താൻ കുറ്റക്കാരനാണെന്ന് എങ്ങനെ ഒരു വ്യക്തിക്ക് പറയാൻ സാധിക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. അർണബ് ഗോസ്വാമി, ചാനൽ മാനേജ്‌മെന്‍റ് എന്നിവരാണ് കേസിലെ പ്രതികൾ.