തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പ്രശ്‌നങ്ങൾ ദൗർഭാഗ്യകരവും സംസ്ഥാനത്തിന് ദോഷവുമാണെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. അഭിപ്രായവ്യത്യാസങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർക്കാർ കാബിനറ്റ് ഓർഡിനൻസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശശി തരൂരിന് കെഎസ്‌യു പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി. ഗവർണർ ഒപ്പിടുമ്പോൾ മാത്രമേ ഓർഡിനൻസിന് സാധുതയുള്ളൂ. അതിനാൽ സംസ്ഥാന മന്ത്രിസഭ ഗവർണറോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുമെന്നത് വിചിത്രമായ ഒരാശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.