ETV Bharat / state

ഗ്രീഷ്‌മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ്, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

author img

By

Published : Nov 4, 2022, 9:24 AM IST

കേസില്‍ ഒന്നാം പ്രതി ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിർമ്മൽ കുമാർ എന്നിവരെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്

sharon murder  sharon murder accused  Neyyattinkara Magistrate Court  ഷാരോണ്‍ വധം  നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി  ഗ്രീഷ്‌മ  ഡിജിപി
ഷാരോണ്‍ വധം:ഗ്രീഷ്‌മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ്, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. കേസന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് ഡിവൈെസ്‌പി ജോണ്‍സണോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയ ഗ്രീഷ്‌മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്‌നാട്ടിലാണ്. എന്നാൽ ഷാരോണിന്‍റെ മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസുമാണ്.

ഈ സാഹചര്യത്തിൽ തുടരന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറൽ എസ്‌പി ഇന്ന് ഡിജിപിക്ക് കൈമാറും. ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്‌ദരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസ് കൈമാറുന്നതിനെ കുറിച്ച് റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്‌താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമോപദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.