ETV Bharat / state

ഷാരോണിന്‍റെ കൊലപാതകം: നിര്‍ണായകമായത് ഡോക്ടറുടെ മൊഴി, മറ്റു പ്രതികളുണ്ടോയെന്ന് അന്വേഷിക്കും - എഡിജിപി - ഷാരോൺ രാജിന്‍റെ മരണം

ഷാരോണിനെ കൊലപ്പെടുത്താനുപയോഗിച്ച കഷായം തയാറാക്കിയത് ഗ്രീഷ്മയാണ്. വിഷം കഷായത്തില്‍ കലര്‍ത്തിയത് ഷാരോണിനോട് പറഞ്ഞില്ല. റബറിന് ഉപയോഗിക്കുന്ന കാപ്പിക്യു ഷാരോണിന് നല്‍കിയെന്നും എഡിജിപി എംആർ അജിത് കുമാർ.

sharon death accused greeshma  sharon murder  sharon murder accused greeshma  ADGP MR Ajith kumar on sharon murder  ഷാരോണിന്‍റെ കൊലപാതകം  ഷാരോൺ കൊലപാതകം  പ്രതി ഗ്രീഷ്‌മ  എഡിജിപി എം ആർ അജിത് കുമാർ  ഷാരോൺ രാജിന്‍റെ മരണം  പാറശാല കൊലപാതകം
ഷാരോണിന്‍റെ കൊലപ്പെടുത്താനുപയോഗിച്ച കഷായം തയാറാക്കിയത് ഗ്രീഷ്‌മ: എഡിജിപി എം.ആർ അജിത് കുമാർ
author img

By

Published : Oct 30, 2022, 11:12 PM IST

Updated : Oct 31, 2022, 7:28 AM IST

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ പെണ്‍സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എംആർ അജിത് കുമാർ. നിലവിൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഗ്രീഷ്മ മാത്രമാണ് പ്രതി. മാതാപിതാക്കളെ പ്രതി ചേർക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യും. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

എഡിജിപി എം.ആർ അജിത് കുമാർ മാധ്യമങ്ങളോട്

ഷാരോണിനെ കൊലപ്പെടുത്താനുപയോഗിച്ച കഷായം തയാറാക്കിയത് ഗ്രീഷ്മയാണ്. വിഷം കഷായത്തില്‍ കലര്‍ത്തിയത് ഷാരോണിനോട് പറഞ്ഞില്ല. റബറിന് ഉപയോഗിക്കുന്ന കാപ്പിക്യു ഷാരോണിന് നല്‍കി. ഷാരോണിന്റെ ശരീരത്തില്‍ കോപ്പര്‍ സള്‍ഫേറ്റിന്റെ അംശമില്ല. ഡോക്ടറുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കൊലപാതകത്തിന് ഉപയോഗിച്ച കീടനാശിനി കണ്ടെത്തി. ഡൈ ആസിഡ് ബ്ലൂ ആണ് ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കുന്ന രാസവസ്തുവാണിത്.

കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചയില്ല: ഒക്‌ടോബർ 26, 27 തിയതികളില്‍ ഗ്രീഷ്മയുടെ മൊഴിയെടുത്തിരുന്നു. ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്ന് ഗ്രീഷ്മ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. ഷാരോണിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്. നാളെയോടെ (31.10.22) ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് ഏഴ് മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും എഡിജിപി പറഞ്ഞു.

Last Updated : Oct 31, 2022, 7:28 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.