ETV Bharat / state

Sharimol Suicide Case | വിഷക്കായ കഴിച്ച് യുവതി ജീവനൊടുക്കിയ കേസ് ; ഭർത്താവും കുടുംബവും അറസ്റ്റിൽ - sharimol

sharimol suicide case | 2021 മാര്‍ച്ച്‌ 30ന് സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ശാരിമോള്‍ (sharimol) ആത്മഹത്യ ചെയ്‌തത്

sharimol suicide case  husband and family arrested  dowry death  ശാരിമോള്‍ ആത്മഹത്യ കേസ്  സ്ത്രീധന പീഡന മരണം  sharimol  ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
sharimol suicide case | വിഷക്കായ കഴിച്ച് യുവതി ജീവനൊടുക്കിയ കേസ്; ഭർത്താവും കുടുംബവും അറസ്റ്റിൽ
author img

By

Published : Nov 24, 2021, 9:46 PM IST

പത്തനംതിട്ട : സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് വിഷക്കായ കഴിച്ച്‌ യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. നഴ്‌സായിരുന്ന തിരുവല്ല മേപ്രാലില്‍ ശാരിമോള്‍ (30) മരിച്ച കേസിലാണ് അറസ്റ്റ്. ഭര്‍ത്താവ് കൈനകരി സ്വദേശി കൃഷ്ണദാസ്, സഹോദരന്‍ ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

യുവതിയുടെ സഹോദരന്‍റെ ഭാര്യ സ്‌മിതയും കേസില്‍ പ്രതിയാണ്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്. സ്‌മിതയെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

2021 മാര്‍ച്ച്‌ 30ന് സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് ശാരി ഒതളങ്ങ കഴിച്ചത്. അടുത്ത ദിവസം ശാരി മരിച്ചു. ശാരിമോളുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ നാലുപേരെയും ജാമ്യത്തില്‍ വിട്ടു.

also read: Mofiya'S Suicide | മൊഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍

സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2019 നവംബര്‍ 21ന് ശാരിയുടേയും കൃഷ്ണദാസിന്‍റേയും വിവാഹം. ബഹ്റൈനില്‍ നഴ്‌സായിരുന്ന ശാരിമോള്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.