ETV Bharat / state

'കേന്ദ്ര സർക്കാരിന് തല്ലാനുള്ള വടിയിട്ട് കൊടുക്കരുത്': പരിഹാസവുമായി ഷാഫി പറമ്പിൽ

സർക്കാർ തട്ടിപ്പുകൾക്ക് സംരക്ഷണം നൽകുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കരിവന്നൂർ സഹകരണ ബാങ്ക് കൊള്ള സിപിഎം അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

author img

By

Published : Jul 23, 2021, 12:09 PM IST

shafi parambil on karivannur cooperate bank scam  shafi parambil MLA  karivannur cooperate bank scam  congress  'കേന്ദ്ര സർക്കാരിന് തല്ലാനുള്ള വടിയിട്ട് കൊടുക്കരുത്': പരിഹാസവുമായി ഷാഫി പറമ്പിൽ  ഷാഫി പറമ്പിൽ  രിവന്നൂർ സഹകരണ ബാങ്ക് കൊള്ള  കോൺഗ്രസ്
'കേന്ദ്ര സർക്കാരിന് തല്ലാനുള്ള വടിയിട്ട് കൊടുക്കരുത്': പരിഹാസവുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തതുപോലെ എല്ലാ തട്ടിപ്പുകൾക്കും സർക്കാർ സംരക്ഷണം നൽകുകയാണെന്ന് ഷാഫി പറമ്പിൽ. കരിവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സംസ്ഥാന വ്യാപകമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ തന്നെയാണ് തട്ടിപ്പുകൾ നടക്കുന്നത്.

കരിവന്നൂർ സഹകരണ ബാങ്കിൽ പേരും മേൽവിലാസവും എല്ലാം ഭാവനയിൽ ഉണ്ടാക്കി കോടികളുടെ ലോണുകളാണ് നൽകിയിരിക്കുന്നത്. സിപിഎം ഡിവൈഎഫ്ഐ നേതാക്കൾക്കാണ് ബിനാമി പേരിൽ കോടികളുടെ ലോണുകൾ ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Also read: മരംമുറി വീഴ്ച സമ്മതിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയില്‍

സി ഐ ടി യു തൊഴിലാളികളുടെയും ഓട്ടോ ഡ്രൈവർമാരായ പാർട്ടി അനുഭാവികളുടെയും പേരിൽ അവരറിയാതെ കോടികൾ ലോൺ എടുത്തിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ കോപ്പുകൂട്ടുന്ന കേന്ദ്ര സർക്കാരിന് തല്ലാനുള്ള വടിയിട്ട് കൊടുക്കരുത്. ഇത്തരം തട്ടിപ്പ് നടത്തുന്ന ക്രിമിനലുകൾക്ക് അധികാരത്തിന്‍റെ തണൽ നൽകരുതെന്നും ഷാഫി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.