ETV Bharat / state

വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ച സംഭവം: സിസിടിവി ദൃശ്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ്

സിസിടിവി ദൃശ്യങ്ങളിലെ അവ്യക്തതയുള്ളത് കൊണ്ടാണ് പ്രതിയെ പിടികൂടാനാകാത്തതെന്ന് പൊലീസ്. അന്വേഷണത്തിന് വിദഗ്‌ധ സഹായം തേടും.

sexual assult case updates in Moolavilakam  sexual assult case  sexual assult  പൊലീസ്  ലൈംഗിക അതിക്രമം  വഞ്ചിയൂർ മൂലവിളാകം  വഞ്ചിയൂർ മൂലവിളാകം അതിക്രമം
സിസിടിവി ദൃശ്യത്തില്‍ വ്യക്തതയില്ല
author img

By

Published : Mar 21, 2023, 10:02 AM IST

Updated : Mar 21, 2023, 2:18 PM IST

തിരുവനന്തപുരം: വഞ്ചിയൂര്‍ മൂലവിളാകം ജങ്ഷനില്‍ സ്‌ത്രീയ്‌ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിലെ അവ്യക്തത പ്രതിയെ കണ്ടെത്തുന്നതില്‍ പ്രയാസം സൃഷ്‌ടിക്കുന്നതായി പൊലീസ്. സംഭവം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് ഇക്കാരണം കൊണ്ടാണെന്നും പൊലീസ്. പേട്ട പൊലീസിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷണത്തിനായി വിദഗ്‌ധരുടെ സഹായം തേടുമെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

ഈ മാസം 13നായിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രി 11ന് മരുന്ന് വാങ്ങാനായി വഞ്ചിയൂർ മൂലവിളാകം ജങ്ഷനിലെത്തിയ 49കാരിയെ ബൈക്കിലെത്തിയയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദത്തില്‍ സ്‌ത്രീയുടെ കൈയ്‌ക്കും കണ്ണിനും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല.

ഫോണ്‍ വിളിച്ചതോടെ മേല്‍വിലാസം ചോദിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസിലായതോടെ മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയതിനെല്ലാം ശേഷമാണ് പൊലീസ് തങ്ങളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരി കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പോലീസ് അന്വേഷണത്തിന് തയ്യാറായത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

സംഭവം നടന്ന് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘം സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയിട്ടും പുരോഗതി ഉണ്ടായില്ല. കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പേട്ട പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

more read: തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; കണ്ണടച്ച് പൊലീസ്

തിരുവനന്തപുരത്ത് സമാനമായ മറ്റൊരു അതിക്രമം: തലസ്ഥാനത്ത് മ്യൂസിയം പരിസരത്ത് ഡോക്‌ടര്‍ക്കും കവടിയാറില്‍ പെണ്‍കുട്ടിക്കും നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് മ്യൂസിയം പരിസരത്ത് വച്ച് ഡോക്‌ടര്‍ ആക്രമണത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ സുരക്ഷ സംബന്ധിച്ച് നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ ഒടുക്കം പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനായിരുന്ന സന്തോഷ്‌ എന്നയാളായിരുന്നു പ്രതി. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയതോടെ മറ്റൊരു കേസിന്‍റെ കൂടി ചുരുളഴിഞ്ഞു.

കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പൊലീസിനെതിരെ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

also read: മ്യൂസിയം ലൈംഗിക അതിക്രമം; മന്ത്രിയുടെ സ്റ്റാഫിന്‍റെ താല്‍ക്കാലിക ഡ്രൈവറെ ചോദ്യം ചെയ്യുന്നു

കേരളത്തിന് പുറത്തും സ്‌ത്രീകള്‍ക്ക് നേരെ ആക്രമണം: കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വേളാച്ചേരി സ്വദേശിനി നടുറോഡില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നത വാര്‍ത്ത പുറത്ത് വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പിറകെ ബൈക്കിലെത്തിയ യുവാവ് ബൈക്ക് ഇടിച്ച് മറിക്കുകയും തുടര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ എഞ്ചിനീയറിങ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസറായ ഏലിയാസ് ശരവണ്‍ അറസ്റ്റിലായിരുന്നു.

Last Updated : Mar 21, 2023, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.