തിരുവനന്തപുരം: നെടുമങ്ങാട് പനയ്‌ക്കോട് ജനതാ ലൈബ്രററിയുടെ ആഭിമുഖ്യത്തിൽ തയ്യൽ പരിശീലന ക്ലാസ് ആരംഭിച്ചു. വനിതകൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്തംഗം സുനിത ഉദ്‌ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി ജനതാ ലൈബ്രറിക്ക് സ്പോർട്‌സ് കൗൺസിൽ നൽകിയ കിറ്റിന്‍റെ വിതരണോദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വക്കേറ്റ് വിജെ സുരേഷ് നിർവഹിച്ചു. വിനോദ് രാജ് അധ്യക്ഷത വഹിച്ചു. കെജെ. അനിൽകോവിലകം, ശ്രീജിത്ത് പി എസ്, പി രഞ്ജു എന്നിവർ സംസാരിച്ചു.
തയ്യൽ പരിശീലന ക്ലാസും സ്പോർട്‌സ് കിറ്റുകളുടെ വിതരണോത്ഘാടനവും - sewing training started news
വനിതകൾക്കായി ഒരു മാസം നീണ്ട് നിൽക്കുന്ന തയ്യൽ പരിശീലനമാണ് പനയ്‌ക്കോട് ജനതാ ലൈബ്രററിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്നത്