തിരുവനന്തപുരം: വെഞ്ഞാറമൂട് പിരപ്പൻകോട്ട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പിരപ്പൻകോട് അമ്മൻകോവിലിന് സമീപം രാവിലെ 8.45നായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ വരുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. ബസിൽ 45ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് - Several injured
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു