തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമ്പത്തികാരോപണങ്ങളുമായി മുൻ ഡി.ജിപി ടി.പി സെൻകുമാർ. എസ്എന്‍ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി വെള്ളാപ്പള്ളി നടേശന്‍ പിരിച്ചെടുത്ത 1600 കോടി രൂപയെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി.പി.സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് വെള്ളാപ്പള്ളിയെ മാറ്റിനിര്‍ത്തി സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. എസ്എന്‍ ട്രസ്റ്റിന്‍റെ മാനേജ്‌മെന്‍റിന്‍റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനവും നിയമനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകൾ രസീതില്ലാതെയാണ് നടക്കുന്നത്. എസ്എന്‍ഡിപി നേതൃത്വത്തില്‍ നിന്ന് മൂന്നുമാസം വെള്ളാപ്പള്ളി മാറിനിന്ന് ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പിക്കണമെന്നും. മലബാര്‍ മേഖലയില്‍ മാത്രം ആയിരത്തോളം വ്യാജശാഖകളാണ് എസ്എൻഡിപിക്കുള്ളതെന്നും സെൻകുമാർ കൂട്ടിചേർത്തു. അതേസമയം, സ്വാമി ശാശ്വതികാനന്ദയുടെ മരണത്തില്‍ സംശയമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും ആവശ്യമുന്നയിച്ചു.