തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ വിമർശിക്കുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ നടപടികൾ സുതാര്യമായിരിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർക്കുമെതിരെ സ്വർണക്കടത്ത് കേസിൽ ആരോപണം ഉയർന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നത് അംഗീകരിക്കുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പറയുന്ന കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് എത് മതത്തിൻ്റെ കോഡാണ് നടപ്പിലാക്കുക എന്ന് പറയണമെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.