തിരുവനന്തപുരം: ശബരിമലയിലെ തുലാമാസ പൂജയും ദർശനവുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായതായി ഡിജിപി ലോക് നാഥ് ബെഹ്റ. ഞായറാഴ്ചയ്ക്ക് മുമ്പ് വിർച്വൽ ക്യൂ സംവിധാനം പ്രവർത്തനക്ഷമമാകും. ഒറ്റത്തവണ 250ൽ അധികം പേരെ സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. പമ്പാ നദിയിൽ കുളിയ്ക്കുന്നതിനും അനുവാദം ഉണ്ടാകില്ല. തീർത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരുമുൾപ്പെടെ ആർക്കും കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കില്ലെന്നും ഡിജിപി പ്രസ്താവനയിൽ വ്യക്തമാക്കി. കെപിഎ അഞ്ചാം ബറ്റാലിയൻ കമാൻഡന്‍റ് കെ. രാധാകൃഷ്ണനെ സ്പെഷ്യൽ ഓഫീസറായും നിയമിച്ചു.
ശബരിമല തുലാമാസ പൂജ; സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി - Sabarimala Tulamasa Puja
ഞായറാഴ്ചയ്ക്ക് മുമ്പ് വിർച്വൽ ക്യൂ സംവിധാനം പ്രവർത്തനക്ഷമമാകും. ഒറ്റത്തവണ 250ൽ അധികം പേരെ സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. പമ്പാ നദിയിൽ കുളിയ്ക്കുന്നതിനും അനുവാദം ഉണ്ടാകില്ല