ETV Bharat / state

മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി: ആര്‍ക്കും പരിക്കില്ല

മുഖ്യമന്ത്രി നിയമസഭയിലേക്ക് പോയ ശേഷമാണ് സംഭവം നടന്നത്. ഗാര്‍ഡ് റൂമിലെ ചുമരില്‍ തറച്ച നിലയിലാണ് വെടിയുണ്ടയുള്ളത്

clif house  gun accidentally fired at Cliff House  security officers gun accidentally fired  kerala latets news  malayalam news  clif house gun fire accident  kerala legislative assembly  ക്ലിഫ് ഹൗസ്  തോക്കില്‍ നിന്നും വെടി പൊട്ടി  തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  സുരക്ഷാ ഉദ്യോഗസ്ഥന്‍റെ തോക്കില്‍ നിന്നും വെടി  വെടിയുണ്ട
ക്ലിഫ് ഹൗസ് സുരക്ഷ ഉദ്യോഗസ്ഥന്‍റെ തോക്കില്‍ നിന്നും വെടിപൊട്ടി
author img

By

Published : Dec 6, 2022, 12:01 PM IST

Updated : Dec 6, 2022, 1:09 PM IST

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി. തോക്ക് വൃത്തിയാക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്. തോക്കില്‍ വെടിയുണ്ടയുള്ളത് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം.

ഗാര്‍ഡ് റൂമില്‍ വച്ചാണ് വെടിപൊട്ടിയത്. മുഖ്യമന്ത്രി നിയമസഭയിലേക്ക് പോയ ശേഷമാണ് സംഭവം നടന്നത്. ഗാര്‍ഡ് റൂമിലെ ചുമരില്‍ തറച്ച നിലയിലാണ് വെടിയുണ്ടയുള്ളത്.

രാവിലെ ഡ്യൂട്ടി മാറുമ്പോള്‍ പൊലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കുന്നത് പതിവാണ്. പൊലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിശദമായ പരിശോധനയ്‌ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ സ്‌പര്‍ജ്ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Dec 6, 2022, 1:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.