തിരുവനന്തപുരം: എകെജി സെന്‍ററിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീൽ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിലാണ് എകെജി സെന്‍ററിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചത്. ഒരു ബെറ്റാലിയൻ പൊലീസിനെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.
ഡിസിപി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്തി. മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകൾ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്.