ETV Bharat / state

ലോക് ഡൗണിൽ പ്രതിസന്ധിയിലായി സെക്യൂരിറ്റി സർവീസ് മേഖല

author img

By

Published : Apr 13, 2020, 12:45 PM IST

പല സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പള ബാധ്യത ഏജന്‍സികളുടെ ഉത്തരവാദിത്വമായി

lockdown crisis  security agencies crisis  സെക്യൂരിറ്റി ജീവനക്കാര്‍  സ്വകാര്യ ഏജൻസികൾ  കരാർ തൊഴിലാളികൾ  ലോക് ഡൗൺ പ്രതിസന്ധി
ലോക് ഡൗണിൽ പ്രതിസന്ധിയിലായി സെക്യൂരിറ്റി സർവീസ് മേഖല

തിരുവനന്തപുരം: കൊവിഡിനെ നേരിടാൻ ഏര്‍പ്പെടുത്തിയ ലോക് ഡൗൺ 21 ദിവസം പിന്നിട്ടപ്പോൾ പ്രതിസന്ധിയിലായി സെക്യൂരിറ്റി ജീവനക്കാരെ വിതരണം ചെയ്യുന്ന ഏജൻസികൾ. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ പലരും ഇവരുടെ സർവീസ് വേണ്ടെന്ന് വെക്കുകയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ ഏജൻസികളുമായി കരാർ ഒപ്പിട്ട ജീവനക്കാരുടെ ശമ്പളം ഏജൻസികളുടെ ഉത്തരവാദിത്തമായി.

കരാർ പ്രകാരം മാർച്ചിൽ ലഭിക്കേണ്ട തുക പല ഏജൻസികൾക്കും ലഭിച്ചിട്ടില്ല. ഇതോടെ ഏപ്രിലില്‍ ഇവരുടെ കൈയിൽ നിന്നുമാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നൽകിയത്. മെയ് മാസത്തിൽ നൽകേണ്ട ശമ്പളവും ഇവരുടെ ബാധ്യതയായി. വൻകിട കമ്പനികൾ ഈ പ്രതിസന്ധിയെ മറികടക്കുമെങ്കിലും ചെറുകിട ഏജൻസികൾ പ്രതിസന്ധിയിലാകും. ഇതുകൂടാതെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കെത്തിയ സുരക്ഷാ സെക്യൂരിറ്റി ജീവനക്കാർക്ക് സ്ഥാപനങ്ങൾ ആവശ്യമായ സൗകര്യങ്ങൾ നൽകാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ സെക്യൂരിറ്റി ജീവനക്കാരും അവഗണന നേരിടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.