ETV Bharat / state

Live update: സെക്രട്ടേറിയറ്റ് തീപിടിത്തം; തലസ്ഥാനത്ത് സംഘര്‍ഷം - തലസ്ഥാനത്ത് സംഘര്‍ഷം

protest live  തലസ്ഥാനത്ത് സംഘര്‍ഷം  secretariat protest
തലസ്ഥാനം സംഘര്‍ഷഭരിതം
author img

By

Published : Aug 25, 2020, 7:24 PM IST

Updated : Aug 25, 2020, 9:29 PM IST

20:54 August 25

പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു

രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി. എംഎല്‍എ വിഎസ്‌ ശിവകുമാറും ഒപ്പമുണ്ടായിരുന്നു.

20:13 August 25

തലസ്ഥാനം സംഘര്‍ഷഭരിതം

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എസ്‌ഡിപിഐ പ്രതിഷേധം തുടരുന്നു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. സര്‍ക്കാരിന്‍റെ ഫ്ലക്‌സ്‌ ബോര്‍ഡുകള്‍ സമരക്കാര്‍ കത്തിച്ചു. 

20:11 August 25

നിര്‍ണായക ഫയലുകളൊന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍

തലസ്ഥാനം സംഘര്‍ഷഭരിതം

തീപിടിത്തത്തില്‍ നിര്‍ണായ ഫയലുകളൊന്നും നഷ്‌ടമായിട്ടില്ലെന്ന് സര്‍ക്കാര്‍. ഇ- ഫയലുകള്‍ ഉള്ളതിനാല്‍ നഷ്‌ടപ്പെട്ട ഫയലുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും വിശദീകരണം

19:56 August 25

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കാണും

സെക്രട്ടേറിയറ്റിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തും

19:51 August 25

നോര്‍ത്ത് ഗേറ്റില്‍ സംഘര്‍ഷം

സെക്രട്ടേറിയറ്റിന്‍റെ നോര്‍ത്ത് ഗേറ്റില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പൊലീസിന് നേരെ കൊടികളും കമ്പുകളും വലിച്ചെറിഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

19:51 August 25

ചെന്നിത്തല ഗവര്‍ണറെ കാണും

സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കാണും

19:46 August 25

അന്വേഷണം ക്രൈം ബ്രാഞ്ചിന്

സെക്രട്ടേറിയറ്റിലെ തീപിടിത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും

19:43 August 25

പൊലീസിനെ വിമര്‍ശിച്ച് ഇ.പി ജയരാജൻ

പൊലീസ് അക്രമത്തെ പ്രോല്‍സാഹിപ്പിച്ചുവെന്ന് മന്ത്രി ഇ.പി ജയരാജൻ. കോണ്‍ഗ്രസും ബിജെപിയും സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാൻ ശ്രമിച്ചു. ഇവര്‍ പൊലീസിനെ അക്രമിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി.

19:30 August 25

നാളെ കരിദിനം

രമേശ് ചെന്നിത്തലയുടെ പ്രതികരണം

സംസ്ഥാന വ്യാപകമായി യുഡിഎഫ് നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

19:30 August 25

ബിജെപി പ്രതിഷേധം

19:30 August 25

യുഡിഎഫിന്‍റെ പ്രതിഷേധം

19:16 August 25

കെ. സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തു. രമേശ് ചെന്നിത്തലയും എംഎല്‍എമാരും സംഭവ സ്ഥലത്ത്.

കെ. സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തു.

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ സംഭവത്തില്‍ അട്ടിമറി ആരോപിച്ച് യുഡിഎഫും, ബിജെപിയും. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം സംഘർഷമായി മാറി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും മറ്റ് ബിജെപി നേതാക്കളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എംഎല്‍എമാരും സംഭവ സ്ഥലത്ത് എത്തി. 

Last Updated : Aug 25, 2020, 9:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.