തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം മുറിയിലെ വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കർട്ടനിലും ഷെൽഫിലും വീണതാണെന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ അടങ്ങുന്ന സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ഇന്നലെയാണ് പൊതുഭരണ വകുപ്പിന് കീഴിലെ പ്രൊട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായത്. സംഭവവുമായി വിവിധ തലങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഫാൻ ചൂടായതെന്ന് പ്രാഥമിക റിപ്പോർട്ട് - മുറിയിലെ വാൾ ഫാൻ ചൂടായതെന്ന് പ്രാഥമിക റിപ്പോർട്ട്
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ അടങ്ങുന്ന സമിതിയെ നിയോഗിച്ചു.