ETV Bharat / state

സെക്രട്ടേറിയറ്റിലെ തീപിടിത്തം : അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി - തീപിടിത്തം

ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു

Secretariat latest update  സംസ്ഥാന പൊലീസ് മേധാവി  Secretariat fire accident  Crime Branch  Secretariat fire Crime Branch  സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം  അന്വേഷണം ക്രൈം ബ്രാഞ്ചിന്  അനിൽ കാന്ത്  തീപിടിത്തം  fire
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം
author img

By

Published : May 9, 2023, 7:55 PM IST

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് തീപിടിത്തത്തിന്‍റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ടത്. ഇന്ന് രാവിലെ 7:55 ഓടെയാണ് തീപിടിത്തമുണ്ടായത്.

നോർത്ത് സാൻവിച്ച് ബ്ലോക്കിന്‍റെ മൂന്നാം നിലയിലെ വ്യവസായ മന്ത്രി പി രാജീവിന്‍റെ ഓഫിസിനോട് ചേർന്നാണ് അഗ്‌നിബാധ ഉണ്ടായത്. രാവിലെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 8:15 ഓടെ സെക്രട്ടേറിയറ്റിലെ ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു.

അപകട സമയത്ത് ചെങ്കൽച്ചൂളയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ്‌ വാഹനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തത്തിൽ ഓഫിസിന്‍റെ സീലിംഗും കർട്ടനുമാണ് കത്തി നശിച്ചത്. ഫയലുകൾ കത്തിയിട്ടില്ല. അതേസമയം തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെ ഫയലുകൾ നനഞ്ഞിട്ടുണ്ടെന്നാണ് വിവരം.

എ സി യിൽ നിന്നുമുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. നോർത്ത് സാൻവിച്ച് ബ്ലോക്കിലെ വൈദ്യുത ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ്. ജില്ല കലക്‌ടർ ജെറോമിക് ജോർജ് രാവിലെ തന്നെ സ്ഥലം സന്ദർശിച്ചിരുന്നു. തീപിടിത്തത്തെ തുടർന്ന് സെക്രട്ടേറിയറ്റിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

also read: സെക്രട്ടേറിയറ്റില്‍ തീപിടിത്തം; കേസെടുത്ത് കന്‍റോണ്‍മെന്‍റ് പൊലീസ്

എല്ലാ ഗേറ്റുകളിലും അസിസ്റ്റന്‍റ് കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചിരുന്നു. തീപിടിത്തത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്‌തിരുന്നു. ഐ ഡി കാർഡ് പരിശോധിച്ച ശേഷമാണ് ജീവനക്കാരെ കടത്തിവിട്ടത്.

തീപിടിത്തമുണ്ടായ നോർത്ത് സാൻവിച്ച് ബ്ലോക്കിന്‍റെ മൂന്നാം നിലയിൽ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.