തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപനം രാവിലെ 9 മണിക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. വീടില്ലാത്തവർക്ക് മുഴുവൻ വീട്, പി.എസ്.സി വഴി പരമാവധി നിയമനങ്ങൾ ഉൾപ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവും നയപ്രഖ്യാപനത്തിൽ ഉൾപ്പെടാം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇതുമൂലം ഉണ്ടായ പ്രതിസന്ധികളും മുൻനിർത്തി ആകും നയപ്രഖ്യാപനം. വാക്‌സിൻ വിതരണത്തിൽ കേന്ദ്രത്തിന്‍റെ പാളിച്ചകളും നയപ്രഖ്യാപനത്തിൽ ഇടം പിടിക്കാം. ലോക്ക്ഡൗൺ മൂലം നഷ്ടം നേരിടുന്ന മേഖലകൾക്ക് കൂടുതൽ സഹായവും നയപ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
ALSO READ: പ്ലസ് വൺ പരീക്ഷകൾ ഓണാവധിയോട് അടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി