ETV Bharat / state

സ്‌കൂളുകൾ നാളെ (14.02.22) തുറക്കും; 21 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ - സംസ്ഥാനത്ത് സ്‌കൂളുകൾ ഫെബ്രുവരി 14ന് തുറക്കും

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.ശിവൻകുട്ടി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്‌ചകളും പ്രവൃത്തി ദിവസമായിരിക്കും.

Schools will be open from tomorrow says Education Minister V Sivankutty  കേരളം സ്‌കൂളുകൾ നാളെ മുതൽ തുറക്കും  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  Public Education Minister V Sivankutty on School reopening  സംസ്ഥാനത്ത് സ്‌കൂളുകൾ ഫെബ്രുവരി 14ന് തുറക്കും  ഫെബ്രുവരി 21 മുതൽ ക്ലാസുകൾ സാധരണ നിലയിൽ
സ്‌കൂളുകൾ നാളെ (14.02.22) തുറക്കും; 21 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ
author img

By

Published : Feb 13, 2022, 12:21 PM IST

Updated : Feb 13, 2022, 12:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച് മാർഗരേഖയും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു. പ്രീ പ്രൈമറി, 1 മുതൽ 9 വരെയുളള ക്ലാസുകൾ നാളെ മുതൽ ഓഫ്‌ലൈനായി ആരംഭിക്കും.

രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസുകൾ തുടരാവുന്നതാണ്. എന്നാൽ 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകൾ നാളെ തുറക്കും; 21 മുതൽ ക്ലാസുകൾ സാധാരണ നിലയിൽ

ശനിയാഴ്‌ചയും പ്രവൃത്തി ദിവസം

ഫെബ്രുവരി 21 മുതൽ, 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തുകയും അതത് സ്‌കൂളുകൾ വൈകുന്നേരം വരെയുള്ള ടൈംടേബിൾ ക്രമീകരിക്കേണ്ടതുമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28നുള്ളിൽ പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുകയും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്‌ചകളും പ്രവൃത്തി ദിവസമായിരിക്കും.

എല്ലാ ശനിയാഴ്‌ചകളിലും സ്‌കൂൾതല എസ്.ആർ.ജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

മോഡൽ പരീക്ഷ മാർച്ച് 16 മുതൽ

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് മാസം 16-ാം തീയതി മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകരും ഓരോ വിഷയത്തിന്‍റെ പ്ലാൻ തയാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖാന്തരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് എല്ലാ ശനിയാഴ്‌ചയും നൽകണം.

ALSO READ:കോടതി ഉത്തരവുമായി വന്നിട്ടും ഷൈജലിനെ എംഎസ്എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല, മുദ്രാവാക്യം വിളിച്ച് പ്രതിഷേധം

അതേസമയം ക്രോഡീകരിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്‌ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് എല്ലാ തിങ്കളാഴ്‌ചയും നൽകണം.
പ്ലസ്‌ടു പരീക്ഷ സംബന്ധിച്ച് ഓരോ വിഷയത്തിന്‍റെയും പ്ലാൻ തയാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്ന റിപ്പോർട്ട് പ്രിൻസിപ്പൽമാർ മുഖാന്തിരം ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർമാർക്കും എല്ലാ ശനിയാഴ്‌ചയും നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ സ്‌കൂളുകൾക്കും ഉത്തരവ് ബാധകം

കേന്ദ്ര സർക്കാർ സ്‌കൂളുകൾക്കും സംസ്ഥാന സർക്കാർ സ്‌കൂളുകൾക്കും ഒരുപോലെ മാർഗനിർദേശങ്ങൾ ബാധകമാണെന്ന് മന്ത്രി പറഞ്ഞു. ഒപ്പം യൂണിഫോം ഉപയോഗിക്കണം. ഹാജർ നിർബന്ധമാണെങ്കില്ലും ക്ലാസിലെത്താൻ സാഹചര്യമില്ലാത്ത കുട്ടികൾ, ഭിന്ന ശേഷിക്കാരായ കുട്ടികൾ എന്നിവർക്ക് പ്രത്യേക പരിഗണനയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

Last Updated : Feb 13, 2022, 12:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.