തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ തേവിയിരുകുന്ന് ട്രൈബൽ എൽപി സ്കൂളിലെ പ്രവേശനോത്സവം വർണാഭമായി. പുത്തനുടുപ്പിട്ട് അക്ഷര മുറ്റത്തേക്ക് കാൽവെച്ച കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് ഉത്സവം തന്നെ ഒരുക്കിയിരുന്നു. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിച്ച് പുത്തൻ കൂട്ടുകാരെ വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മധുരം വിളമ്പി സന്തോഷം പങ്കു വെച്ചതിനു പുറമെ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങളും ബാഗുകളും പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സമ്മാനിച്ചു. മികച്ച അധ്യാപകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് ഷാമിലാ ബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡി യേശുദാസ് അധ്യക്ഷനായി.
വർണാഭമായി തേവിയിരുകുന്ന് ട്രൈബൽ എൽപി സ്കൂളിലെ പ്രവേശനോത്സവം - തേവിയിരുകുന്ന്
സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ചാണ് പുത്തൻ കൂട്ടുകാരെ വരവേറ്റത്.
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ തേവിയിരുകുന്ന് ട്രൈബൽ എൽപി സ്കൂളിലെ പ്രവേശനോത്സവം വർണാഭമായി. പുത്തനുടുപ്പിട്ട് അക്ഷര മുറ്റത്തേക്ക് കാൽവെച്ച കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് ഉത്സവം തന്നെ ഒരുക്കിയിരുന്നു. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിച്ച് പുത്തൻ കൂട്ടുകാരെ വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മധുരം വിളമ്പി സന്തോഷം പങ്കു വെച്ചതിനു പുറമെ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങളും ബാഗുകളും പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സമ്മാനിച്ചു. മികച്ച അധ്യാപകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് ഷാമിലാ ബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡി യേശുദാസ് അധ്യക്ഷനായി.
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഷാമിലാബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡി യേശുദാസ് അധ്യക്ഷനായി
ബൈറ്റ് : ലാലി പി ടി (പ്രഥമ അധ്യാപിക)