ETV Bharat / state

'സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാനായത് വലിയ നേട്ടം': മുഖ്യമന്ത്രി - മുഖ്യമന്ത്രി

സ്‌കൂൾ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി. സംസ്ഥാനതല ഉദ്ഘാടനം നടന്നത് തിരുവനന്തപുരം മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ

pinarayi vijayan inaugurated  pinarayi vijayan  school praveshanolsavam pinarayi vijayan  school praveshanolsavam  pinarayi vijayan school praveshanolsavam  സ്‌കൂൾ പ്രവേശനോത്സവം  സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം  സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം  പ്രവേശനോത്സവം ഉദ്ഘാടനം  മുഖ്യമന്ത്രി  പിണറായി വിജയൻ
മുഖ്യമന്ത്രി
author img

By

Published : Jun 1, 2023, 2:42 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ മുഖത്ത് അതിന്‍റെ സന്തോഷം കാണാൻ കഴിയുന്നുണ്ട്. കുഞ്ഞു മനസുകളിലടക്കം പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റം പ്രകടമാണ്. ഇത് കേരളത്തിന്‍റെ മാത്രം പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.

നേരത്തെ അറ്റകുറ്റപ്പണികളടക്കം നടക്കാതെ പൊട്ടിപ്പൊളിഞ്ഞതും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും ഇരിപ്പിടങ്ങളടക്കം സൗകര്യമില്ലാത്ത സ്ഥിതിയായിരുന്നു. എന്നാൽ, ഇപ്പോൾ ആ സ്ഥിതിയാകെ മാറി. മികച്ച നിലവാരത്തിലേക്ക് സ്‌കൂളുകൾ ഉയർന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആയിരക്കണക്കിന് കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ ചെലവഴിച്ചത്. അതിനൊപ്പം നാടും നാട്ടുകാരും നിന്നപ്പോൾ വലിയ നേട്ടം സ്വന്തമാക്കാനായി. അതിന്‍റെ ഉണർവ് കുട്ടികളിൽ പ്രകടമാണെന്നും ഇതിലൂടെ പൊതുവിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികൾ കൊഴിഞ്ഞു പോകുന്നത് ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

2016ല്‍ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ പൊതുവിദ്യാലയത്തിൽ നിന്ന് കൊഴിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇന്ന് അത് മാറി. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് പത്തുലക്ഷത്തിലധികം വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്. പൊതുവിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റമാണ് ഇത് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാഠപുസ്‌തകങ്ങളും യൂണിഫോമുകളും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വിദ്യാർഥികളുടെ കയ്യിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു മാറ്റമാണ്. ഇതിന്‍റെ വിപരീതമായ സ്ഥിതിയും നമ്മൾ അനുഭവിച്ചിട്ടുണ്ട്. പാഠപുസ്‌തകങ്ങൾ ഇല്ലാതെ ഫോട്ടോക്കോപ്പിയെടുത്ത് കേരളത്തിലെ കുട്ടികൾ പഠിക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. ഇതെല്ലാം മാറ്റി ഒരു നല്ല പഠന അന്തരീക്ഷം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് നമ്മുടെ അക്കാദമി തലത്തിലും പ്രകടമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് സ്‌കൂളുകളിലെ പ്രവേശനോത്സവം നാടാകെ ആഘോഷിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദ്യാർഥികൾ ഈ സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കണം. തെറ്റായ ഭാഗത്തേക്ക് നീങ്ങില്ല എന്ന നിശ്ചയദാർഢ്യം വിദ്യാർഥികൾക്ക് വേണം. ഈ നില പൊതുവെ എല്ലാവരും സ്വീകരിക്കണം. നാടിന്‍റെ ഭാവിയെ അപകടപ്പെടുത്താൻ നോക്കുന്നവർ ലക്ഷ്യമിടുന്നത് ഭാവി തലമുറയെയാണ്. മയക്കുമരുന്നിലൂടെ ഭാവി തലമുറയെ നിശ്ചലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലഹരി പ്രത്യേക തരത്തിലുള്ള മനുഷ്യനാക്കി മാറ്റും. എന്താണെന്ന് ചെയ്യുന്നതെന്ന് ബോധമില്ലാതെയാക്കും. മനുഷ്യന്‍റെ ഏറ്റവും വലിയ പ്രത്യേകതയായ മനുഷ്യത്വം എന്നത് ഇല്ലാതാക്കും. ഇത് വലിയ ആപത്ത് ഉണ്ടാക്കും. വലിയ തോതിൽ വ്യാപിച്ചിട്ടില്ലെങ്കിലും ചെറിയതോതിൽ നമുക്കിടയിൽ മയക്കുമരുന്നുണ്ട്. അത് പൂർണമായും ഇല്ലാതാക്കുക എന്നത് പ്രധാനമാണ്. അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുട്ടികളുമായി ചേർന്ന് നിൽക്കുന്ന അധ്യാപകർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രിമാരായ ജിആർ അനിൽ, ആന്‍റണി രാജു തുടങ്ങിയവർ പങ്കെടുത്തു.

Also read : 'പാഠപുസ്‌തകം പരിഷ്‌കരിക്കുമ്പോൾ കേന്ദ്ര നയം പിന്തുടരില്ല, സമൂഹം ആവശ്യപ്പെടുന്ന വിഷയം പാഠ്യപദ്ധതിയില്‍ ഉണ്ടാകും': മന്ത്രി വി ശിവൻകുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.