തിരുവനന്തപുരം: കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂണിനെ സ്‌കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ(24) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്നു വർഷമായി ഈ സ്‌കൂളിൽ ജോലി നോക്കി വരികയായിരുന്നു നവീൻ.
മാസങ്ങൾക്കു മുമ്പ് നടന്ന അപകടത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്ന നവീൻ രണ്ടാഴ്‌ച മുൻപാണ് വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചത്. നവീന്‍റെ അച്ഛനും ഇതേ സ്‌കൂളിലെ ക്ലർക്ക് ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.