ETV Bharat / state

നവകേരള സദസിനായി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസ് വിട്ടുനല്‍കണം; ജില്ല ഓഫിസര്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം

school bus for Nava Kerala Sadas: നവകേരള സദസിനായി സ്‌കൂള്‍ ബസുകൾ വിട്ടുകൊടുക്കണമെന്ന് സംസ്ഥാനത്തെ ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്.

school bus for navakerala sadas  നവകേരള സദസ്  നവകേരള സദസ് മുഖ്യമന്ത്രി  മുഖ്യമന്ത്രി നവകേരള സദസ്  ldf navakerala sadas  നവകേരള സദസ് സ്‌കൂള്‍ ബസ്  education department navakerala sadas  navakerala sadas bus  bus navakerala sadas  Kasaragod Manjeswaram navakerala sadas  navakerala sadas Thiruvananthapuram  Chief Minister kerala  Ministers kerala  മുഖ്യമന്ത്രി പിണറായി വിജയന്‍  നവകേരള സദസ് കേരള  കേരള നവകേരള സദസ്
school-bus-for-navakerala-sadas
author img

By ETV Bharat Kerala Team

Published : Nov 18, 2023, 1:06 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിനായി സംഘാടകസമിതി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തെ സ്‌കൂള്‍ ബസുകൾ വിട്ടുകൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം (school bus for Nava Kerala Sadas). ബസുകൾ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ സംസ്ഥാനത്തെ ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവകേരള നവകേരള സദസിനായി സ്‌കൂള്‍ ബസുകൾ വിട്ടുകൊടുക്കുകയാണെങ്കിൽ വാഹനത്തിനും ഡ്രൈവര്‍ക്കും വരുന്ന ചെലവ് സംഘാടക സമിതി വഹിക്കണം.

Also read : നവകേരള സദസിന് ഇന്ന് തുടക്കം; മഞ്ചേശ്വരം ഒരുങ്ങി, മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ (Kasaragod Manjeswaram Paivaligai) ഇന്ന് (നവംബർ 18 ശനി) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്‍റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികള്‍ (Freedom fighters), മുതിര്‍ന്ന പൗരന്‍മാര്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിള ഭാരവാഹികള്‍ (Women Officers), യുവജന ഭാരവാഹികള്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍ (Talents from Scheduled Castes and Scheduled Tribes), കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്‍മാര്‍, സാമുദായിക സംഘടന നേതാക്കള്‍ (Community organization leaders), മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍ (Representatives of senior citizens), വിവിധ സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ (Representatives from house of worship) തുടങ്ങിയവര്‍ ഓരോ മണ്ഡലങ്ങളിലെയും സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

Also read :നവകേരള സദസ്; 'കോൺട്രാക്‌ട്‌ ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ ബാധകമല്ല, വിവിഐപികള്‍ക്ക് ബസ് വിട്ടുനല്‍കും': ബിജു പ്രഭാകര്‍

നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഢംബര ബസ് ബെംഗളൂരുവിലെ ലാല്‍ബാഗിൽ നിന്ന് ഇന്നലെ കാസർകോട് എത്തിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിച്ച് ജനങ്ങളെ കാണുക. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെയാണ് നവകേരള സദസ് നടത്തുന്നത്. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്‍റെ സമാപന സമ്മേളനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.