തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകി. ബിജെപി കൗൺസിലർ കരമന അജിത്താണ് പരാതി നൽകിയത്. ഒരേ ബാങ്ക് അക്കൗണ്ട് വഴി പല ഗുണഭോക്താക്കളുടെ പേരിൽ പണം തട്ടിയെടുത്തതടക്കമുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി.
ALSO READ: ലോകത്തെ ആദ്യ 'ടെസ്‌ല ബേബി'; ഇലക്‌ട്രിക് കാറിന്‍റെ മുന്‍ സീറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി
പ്രളയ ദുരിതാശ്വാസം, മിശ്രവിവാഹ ധനസഹായം, ലംപ്സം ഗ്രാൻ്റ്, അൺ എയ്‌ഡഡ് സ്‌കൂൾ ട്യൂഷൻ ഫീസ്, വിവിധ സ്കോളർഷിപ്പുകൾ തുടങ്ങിയവയിലെ ക്രമക്കേടുകളും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അഞ്ച് കോടിയോളം രൂപയുടെ ക്രമക്കേടാണ് പട്ടികജാതി വികസന ഫണ്ടിൽ പ്രതിപക്ഷം ആരോപിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.