തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പില്‍ മാതൃകാ പോളിങ്ങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാനെത്തുന്നവരെ കാത്തിരുന്നത് ഇത്തവണയും പുതുമകള്‍. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്‌തത് മധുര പലഹാരവുമായി. വോട്ട് ചെയ്യാനായി എത്തുന്നവര്‍ക്ക് വരിനിന്ന് മുഷിയേണ്ട കാര്യമില്ല. പകരം ടോക്കണ്‍ എടുത്ത് ബൂത്തില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ഇരുന്നാല്‍ മതി. ടോക്കണ്‍ നമ്പര്‍ അനുസരിച്ച് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. വോട്ടര്‍മാര്‍ക്ക് കസേരയില്‍ ഇരുന്ന് മുഷിയാതിരിക്കാന്‍ പത്രം വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രായമായവരടക്കം അടിയന്തര സേവനമെന്ന നിലയില്‍ ബൂത്തുകളില്‍ മെഡിക്കല്‍ ടീമിന്റെ സേവനവും ലഭ്യമായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും മാതൃകാ പോളിങ്ങ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്‌ത് സംതൃപ്‌തിയോടെയാണ് വോട്ടര്‍മാര്‍ മടങ്ങിയത്.