ETV Bharat / state

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പരേതനെ പ്രതിയായി കണ്ടെത്തി ക്രൈം ബ്രാഞ്ച്; സമൂഹ മാധ്യമങ്ങളില്‍ പരിഹാസം

author img

By

Published : Nov 12, 2022, 12:38 PM IST

2018 ഒക്‌ടോബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം. കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്‌ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചത് എന്ന് പ്രകാശിന്‍റെ സഹോദരന്‍ മൊഴി നല്‍കി എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്

Crime Branch ridiculed by social media  Sandipanandagiri ashram burning case  Crime Branch inashram burning case  Troll against Crime Branch on social media  സന്ദീപാനന്ദഗിരിയുടെ ആശ്രമം  സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്  ക്രൈം ബ്രാഞ്ച്  സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം  സന്ദീപാനന്ദഗിരി  ആര്‍എസ്‌എസ്‌  RSS  CPM  എകെജി സെന്‍റര്‍ ആക്രമണക്കേസ്  യുഡിഎഫ്  കോര്‍പറേഷന്‍ കത്ത് വിവാദം  സ്വാമി സന്ദിപാനന്ദ ഗിരിയുടെ സാളഗ്രാമ ആശ്രമം  കോര്‍പറേഷനിലെ നിയമന കത്ത് സംഭവം
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പരേതനെ പ്രതിയായി കണ്ടെത്തി ക്രൈം ബ്രാഞ്ച്; സമൂഹ മാധ്യമങ്ങളില്‍ പരിഹാസം

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതിയെ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ നാലര വര്‍ഷമായി തുമ്പില്ലാതെ കിടന്ന തിരുവനന്തപുരം കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്‌തയാള്‍ പ്രതിയെന്ന് കണ്ടെത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന് സമൂഹ മാധ്യമങ്ങളില്‍ പരിഹാസ വര്‍ഷം. പരേതനെ പ്രതിയായി കണ്ടെത്തിയതോടെ ഇനി കേസുമായി മുന്നോട്ടു പോകേണ്ടതില്ലല്ലോ എന്നും ഇതിനു പിന്നില്‍ പൊലീസ് ബുദ്ധിയാണോ സിപിഎം ബുദ്ധിയാണോ എന്നുമുള്ള പരിഹാസമാണ് ഉയരുന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ സാളഗ്രാമ ആശ്രമം കത്തിച്ച കേസ് അന്വേഷിക്കുന്നത് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‌പി പി കെ മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്.

ഇതേ സംഘമാണ് മാസങ്ങളോളം തുമ്പില്ലാതെ കിടന്ന എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയേയും കണ്ടെത്തിയത്. ഇപ്പോള്‍ സിപിഎമ്മിനെ നാണക്കേടിലാക്കിയ തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം അന്വേഷിക്കുന്നതും ഇതേ സംഘമാണ്. സംഭവത്തില്‍ കോര്‍പറേഷനിലെ ഏതെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റിലായേക്കാനാണ് സാധ്യതയെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

2018 ഒക്‌ടോബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം. മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി നിലപാടു സ്വീകരിച്ച സന്ദീപാനന്ദഗിരിയെ ആക്രമിച്ചത് സംഘപരിവാറുകാരായിരുന്നു എന്നായിരുന്നു സിപിഎം ആരോപണം. സന്ദീപാനന്ദഗിരിയും ഇതു തന്നെ പറഞ്ഞു.

മുഖ്യമന്ത്രി സംഭവ ദിവസം തന്നെ ആശ്രമത്തിലെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്നു പറഞ്ഞിരുന്നെങ്കിലും നാലരവര്‍ഷം കഴിയുമ്പോള്‍ പരേതന്‍ പ്രതിയാകുന്നു എന്നത് വിചിത്രമാകുന്നു. അതും അന്വേഷണം അവസാനിപ്പിക്കാനിരിക്കെ. കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്‌ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് അദ്ദേഹത്തിന്‍റെ സഹോദരന്‍ പ്രശാന്ത് മൊഴി നല്‍കിയെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ അവകാശവാദം.

കോടതിയില്‍ പ്രശാന്തിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്താനും നീക്കമുണ്ട്. അനുജന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി പ്രശാന്ത് രണ്ടു മാസം മുമ്പ് തിരുവനന്തപുരം റൂറല്‍ എസ്‌പിക്കു പരാതി നല്‍കിയതും ദുരൂഹതയുണര്‍ത്തുന്നു. സംശയമുണ്ടെങ്കില്‍ എന്തുകൊണ്ട് ജനുവരിയില്‍ തന്നെ പരാതി നല്‍കിയില്ല എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഈ പരാതി അന്വേഷിക്കുന്നതിനിടെ ചോദ്യം ചെയ്‌തപ്പോഴാണ് പ്രശാന്ത് ആശ്രമം കത്തിച്ച സംഭവം പറയുന്നതെന്ന വിചിത്ര വാദവും ക്രൈം ബ്രാഞ്ച് മുന്നോട്ടു വയ്ക്കുന്നു.

ഇതേ സംഘം അന്വേഷിക്കുന്ന കോര്‍പറേഷനിലെ നിയമന കത്ത് സംഭവം ആരുടെ തലയിലാകുമെന്ന് സമൂഹ മാധ്യമങ്ങളിലെ പരിഹാസം ക്രൈം ബ്രാഞ്ചിന്‍റെ ഇത്തരം അവിശ്വസനീയ നടപടികള്‍ കാരണമെന്ന് വ്യക്തമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.