തിരുവനന്തപുരം: സിഇടി എഞ്ചിനീയറിങ് കോളജ് ക്യാമ്പസിനുള്ളില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതായി കണ്ടെത്തി. കോളജ് മൈതാനത്തിന് സമീപം സിവില്‍ ഡിപ്പാര്‍ട്ട്മെന്‍റിന് എതിര്‍ വശത്ത് നിന്ന ചന്ദനമരമാണ് മുറിച്ച് കടത്തിയത്. രണ്ട് ദിവസം മുമ്പ് മരം മുറിച്ച് മാറ്റിയത് കോളജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വ്യാഴാഴ്ച്ചയാണ് പ്രിൻസിപ്പൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. മരത്തിന് സമീപമായി നിരീക്ഷണ ക്യാമറ ഉണ്ടായിരുന്നെങ്കിലും ക്യാമറ പ്രവർത്തനരഹിതമല്ലാതിരുന്നതിനാൽ മരം കടത്തിയവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോളജിൽ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് മുന്നോടിയായുള്ള ജോലികൾ നടക്കുന്ന തിരക്കിലായതിനാല്‍ മരം മുറിച്ച് മാറ്റിയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അധികൃതരുടെ വിശദികരണം. ചുറ്റുമതിലും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള കോളജ് ക്യാമ്പസിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് ചില ജീവനക്കാരുടെ ആരോപണം. ഇതിന് മുൻപും ക്യാമ്പസിനുള്ളിൽ നിന്ന് ചന്ദനമരങ്ങൾ മോഷണം പോയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിഇടി കോളജില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തി
ഇതിന് മുമ്പും ക്യാമ്പസിനുള്ളില്‍ നിന്ന് ചന്ദനമരങ്ങൾ മോഷണം പോയിട്ടുണ്ടെന്ന് ജീവനക്കാര്‍.
തിരുവനന്തപുരം: സിഇടി എഞ്ചിനീയറിങ് കോളജ് ക്യാമ്പസിനുള്ളില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതായി കണ്ടെത്തി. കോളജ് മൈതാനത്തിന് സമീപം സിവില്‍ ഡിപ്പാര്‍ട്ട്മെന്‍റിന് എതിര്‍ വശത്ത് നിന്ന ചന്ദനമരമാണ് മുറിച്ച് കടത്തിയത്. രണ്ട് ദിവസം മുമ്പ് മരം മുറിച്ച് മാറ്റിയത് കോളജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വ്യാഴാഴ്ച്ചയാണ് പ്രിൻസിപ്പൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. മരത്തിന് സമീപമായി നിരീക്ഷണ ക്യാമറ ഉണ്ടായിരുന്നെങ്കിലും ക്യാമറ പ്രവർത്തനരഹിതമല്ലാതിരുന്നതിനാൽ മരം കടത്തിയവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോളജിൽ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് മുന്നോടിയായുള്ള ജോലികൾ നടക്കുന്ന തിരക്കിലായതിനാല്‍ മരം മുറിച്ച് മാറ്റിയത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അധികൃതരുടെ വിശദികരണം. ചുറ്റുമതിലും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള കോളജ് ക്യാമ്പസിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് ചില ജീവനക്കാരുടെ ആരോപണം. ഇതിന് മുൻപും ക്യാമ്പസിനുള്ളിൽ നിന്ന് ചന്ദനമരങ്ങൾ മോഷണം പോയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(സിഇടി )ക്വാബസിനുള്ളിൽ നിന്ന ചന്ദനമരം മുറിച്ച് കടത്തിയനിലയിൽ കോളേജ് മൈതാനത്തിന് സമീപം സിവിൽ ഡിപ്പാർട്ട്മെന്റിന് എതിർ വശത്ത് നിന്ന ചന്ദനമരമാണ് മുറിച്ച് കടത്തിയത് രണ്ട് ദിവസം മുമ്പ്
മരം മുറിച്ച് മാറ്റിയത് കോളേജ് അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും വ്യാഴാഴ്ച്ചയാണ് പ്രിൻസിപ്പാൾ ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്
മരത്തിന് സമീപമായി നിരിക്ഷണ ക്യാമറ ഉണ്ടായിരുന്നെങ്കിലും ക്യാമറപ്രവർത്തനരഹിതമല്ലാതിരുന്നതിനാൽ മരം കടത്തിയവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല കോളേജിൽ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾക്ക് മുന്നോടിയായുള്ള ജോലികൾ
നടക്കുന്ന തിരക്കിലായതിനാലാണ് മരം മുറിച്ച് മാറ്റിയത് ശ്രദ്ധയിൽ പെടാത്തതെന്നാണ് അധികൃതർ വിശദികരണം എന്നാൽ ചുറ്റുമതിലും സെക്യുരിറ്റി സംവിധാനങ്ങളുമുള്ള
കോളേജ് ക്യാമ്പസിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതിൽ ദുരുഹത ഉണ്ടെന്നാണ് ചില ജിവനകാരുടെ ആരോപണം മുമ്പും ക്വാബസിനുള്ളിൽ നിന്ന് ചന്ദനമരങ്ങൾ മോഷണം പോയിട്ടുണ്ട് പരാതിയുടെ അടിസ്ഥാനത്തിൽ ശ്രികാര്യം ഇൻസ്പക്ടർ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി
കേസെടുത്ത് അന്വേശണം ആരംഭിച്ചു.Body:.......Conclusion: