തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പാത വികസനം പുന:രാരംഭിക്കുന്നു. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ദേശീയപാത വികസനത്തിനായി കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്‍റെ ഉത്തരവ് ഇറങ്ങിയാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ പാത വികസനം രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. 1968.84 കോടി രൂപയാണാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 35 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കുന്നതിന് വരുന്ന ചെലവിന്‍റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. തലപ്പാടി മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത വികസന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലപ്പാടി- ചെങ്കള: ദേശീയ പാത വികസനത്തിന് കേന്ദ്രത്തിന്‍റെ അംഗീകാരം - Center government
തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ദേശീയപാത വികസനത്തിനായി കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.